സാർ, സൈക്കിൾ റോഡിൽ ഓടിക്കാൻ ലൈസൻസ് തരണം; വ്യത്യസ്തമായ അപേക്ഷയുമായി ഒമ്പതുവയസുകാരൻ പോലീസ് സ്‌റ്റേഷനിൽ

നെടുങ്കണ്ടം: ‘സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം.താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.’- ഒമ്പത് വയസുള്ള കുട്ടിയുടെ അപേക്ഷയാണിത്. അപേക്ഷ സ്വീകരിച്ച പോലീസുകാർക്കും കൗതുകമായിരിക്കുകയാണ് ഈ കുറിപ്പ്.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് റോഡിലൂടെ സൈക്കിൾ ഓടിക്കാൻ ലൈസൻസ് തരണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. തന്റെ നോട്ടുബുക്കിൽ നിന്ന് കീറിയെടുത്ത കടലാസിൽ സ്വന്തം കൈപ്പടയിലാണ് പോലീസിനുള്ള അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, കത്ത് വായിച്ച എസ്‌ഐ ബിനോയ് ഏബ്രഹാം നടത്തിയ വിശദമായി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ രഹസ്യം പുറത്തെത്തിയത്. ദേവനാഥ് എന്ന ഈ കുട്ടിക്ക് അബുദാബിയിൽ നിന്നെത്തിയ അമ്മാവന്മാർ മൂന്ന് മാസം മുൻപ് വിദേശനിർമിതവും ഗിയറുള്ളതുമായ സൈക്കിൾ സമ്മാനിച്ചിരുന്നു.

വീട്ടു പരിസരത്ത് കൂടി ഉരുട്ടിയും ചവിട്ടിയും ഒരു വിധത്തിൽ സൈക്കിൾ ഓടിക്കാൻ പഠിച്ച ദേവനാഥിന് സ്‌കൂളിലേക്കും കടയിലേയ്ക്കും മറ്റും സൈക്കിളിൽ പോയാലോ എന്നായി ആഗ്രഹം. ഇക്കാര്യം അമ്മയെ അറിയിച്ചു. അതോടെ, ‘റോഡിലൂടെ സൈക്കിൾ ഓടിക്കണമെങ്കിൽ ലൈസൻസ് വേണം. ലൈസൻസില്ലാതെ സൈക്കിളോടിച്ചാൽ സൈക്കിൾ പോലീസ് പിടിക്കുംച്ചെടുക്കും.’- എന്നായിരുന്നു അമ്മയുടെ മറുപടി.

also read- സ്വകാര്യ ജീവിതത്തിന് ഒരു വയസുകാരൻ തടസം; അമിതമായി ഭക്ഷണം വായിൽ കുത്തി നിറച്ച് കൊലപ്പെടുത്തി അമ്മ; സ്വാഭാവിക മരണമെന്ന് സ്ഥാപിക്കാനെന്ന് മൊഴി

അമ്മയുടെ വാക്ക് കേട്ട് വിഷമത്തിലായ ദേവനാഥ് ലൈസൻസ് എവിടെ കിട്ടുമെന്ന് തിരക്കുകയായിരുന്നു.പോലീസ് സ്റ്റേഷനിൽ ചെന്ന് അപേക്ഷ നൽകണമെന്ന് അമ്മ കളിയായി പറഞ്ഞെങ്കിലും ദേവനാഥ് ഇക്കാര്യം ഗൗരവത്തിലെടുക്കുകയായിരുന്നു. അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി സ്വന്തമായി അപേക്ഷയും എഴുതി കുട്ടി സ്റ്റേഷനിലെത്തി.

also read- ഭർത്താവ് മരിച്ച ലബീബയെ ഭർതൃസഹോദരനുമായി വിവാഹം കഴിപ്പിച്ചു, വീട്ടിലേക്ക് മടങ്ങിയപ്പോൾ തിരികെ വിളിച്ചത് ഭർതൃപിതാവ്; പീഡനത്തിന് ശ്രമിച്ചിരുന്നെന്നും ബന്ധുക്കൾ, യുവതിയുടെ മരണത്തിൽ ദുരൂഹത

കുട്ടിയുടെ അപേക്ഷ വാങ്ങിയ സബ് ഇൻസ്‌പെക്ടറും മറ്റ് പോലീസുകാരും മിഠായിയൊക്കെ വാങ്ങിക്കൊടുത്ത് വീട്ടിലെയും സ്‌കൂളിലെയുമൊക്കെ വിശേഷങ്ങൾ ദേവനാഥിനോടു ചോദിച്ചറിയുകയും ഒടുവിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ച് വരുത്തി അവർക്കൊപ്പം തിരിച്ചയക്കുകയുമായിരുന്നു. നെടുങ്കണ്ടം ഹണികോട്ടേജിൽ ഗ്രീഷ്മ- രാജേഷ് ദമ്പതികളുടെ മകനും എസ്എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ് ദേവനാഥ്.

Exit mobile version