തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന ചരിത്രത്തില്‍ ഒരിക്കലുമുണ്ടാകാത്ത പ്രതിസന്ധികളെ അതിജീവിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടനം മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ സാധിച്ചുവെന്നും നാല്‍പ്പത് ദിവസം തീര്‍ത്ഥാടകര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ കേന്ദ്രമാക്കാന്‍ ശ്രമം നടന്നെന്നും സന്നിധാനത്തെ സമരഭൂമിയാക്കുന്നത് തെറ്റാണെന്ന് പിന്നീട് ബിജെപിക്ക് ബോധ്യമായെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.കൂടാതെ അടുത്ത സീസണില്‍ നിലയ്ക്കലില്‍ ആശുപത്രി നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post