മുന്തിയ ഫ്രോഡുകളിൽ ഒന്നാണ് എന്റെ അച്ഛൻ, മറ്റൊരു ഫ്രോഡ് ഏക മുൻ ഭർത്താവ്, ഈ ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ, വിവാദങ്ങളോട് സംഗീത ലക്ഷ്മണ

ആക്രമിക്കപ്പെട്ട കേസിലെ ഇരയായ നടിയെ നിരന്തരം അപമാനിക്കുകയും പ്രതിയായ നടൻ ദിലീപിന് പിന്തുണച്ച് നിരന്തരം പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്ത് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ വിവാദത്തിൽ. സോഷ്യൽമീഡിയയിൽ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഗീത ലക്ഷ്മണയുടെ മകൻ ഫേസ്ബുക്കിൽ ഇവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പങ്കുവെച്ച വർഷങ്ങൾ മുമ്പത്തെ കുറിപ്പ് വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. സംഗീതയുടെ യഥാർത്ഥമുഖം തുറന്നുകാട്ടപ്പെടുന്നു എന്ന നിലയിലാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.

അതേസമയം, ഈ കുറിപ്പിന് മറുപടി എന്ന നിലയിൽ മറ്റൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. തന്റെ പിതാവും മുൻഭർത്താവും മക്കളും ഫ്രോഡുകളാണെന്നാണ് അഭിഭാഷകയുടെ കുറിപ്പിൽ പറയുന്നു.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ്:

പ്രത്യേകം ശ്രദ്ധിക്കുക. ദയവായി ശ്രദ്ധിക്കുക. മുൻപ് പറഞ്ഞിട്ടുള്ളതാണ്. വീണ്ടും പറഞ്ഞു വെക്കാം. അണ്ടിക്ക് ഉറപ്പില്ലാത്ത മരത്തലയൻ ഊളകൾക്ക് മറുപടി പറയാൻ എനിക്ക് സമയമില്ല. സമയം ഉണ്ടാക്കാമെന്ന് വെച്ചാ തന്നെ എനിക്ക് സൗകര്യമില്ല. ഇനി അണ്ടിക്ക് ഉറപ്പുള്ള മരത്തലയൻ ഊളകൾ അല്ലാത്തവര് ആരെങ്കിലും ഉണ്ടെങ്കിൽ ഇതറിയുക;
ഞാൻ അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒന്നാണ് എന്റെ അച്ഛൻ. മറ്റൊരു മുന്തിയ ഇനം ഫ്രോഡ് എനിക്ക് ഉണ്ടായിട്ടുള്ള ഏക ഭർത്താവ്- എന്റെ മുൻ ഭർത്താവ്- തന്നെ. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ. അങ്ങനെയുള്ള മക്കൾ അവരുടെ അപ്പനെയും അമ്മപ്പനെയും അച്ഛച്ചനെയും വെല്ലുന്ന ഫ്രോഡുകളായി വന്നുവെങ്കിൽ അത് എന്റെ കഴിവാണ്. കഴിവുകേടല്ല. എന്റെ മക്കൾ കലർപ്പില്ലാത്ത ബീജം അകത്ത് ചെന്നിട്ടുണ്ടായ മക്കളായത് കൊണ്ടാണ്. തറവാട്ടിൽ പിറന്ന ഫ്രോഡുകൾ. ഇവരെയൊക്കെ ഒഴിവാക്കി നിർത്തിക്കൊണ്ട്, സ്വന്തമായി അധ്വാനിച്ച് മാന്യമായിട്ടാണ് ജീവിക്കുന്നത് ഞാൻ എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മാസവും sanitary napkins അടക്കമുള്ള അവശ്യസാധനങ്ങൾ ഉൾപ്പടെയുള്ള എന്റെ ബില്ലുകൾ കൊടുത്തത് ഞാൻ വക്കീൽ പണി ചെയ്തുണ്ടാക്കിയ എന്റെ മാത്രം കാശ് തന്നെയാണ് .
അച്ഛൻ, പഴയ ഭർത്താവ്, മക്കൾ എന്നൊക്കെ പറഞ്ഞ് എന്നെയങ്ങ് ഒതുക്കി കളയാമെന്ന് ആരും കരുതണ്ട. എന്നാണ് അർത്ഥം. സിംപിളായി പറഞ്ഞാൽ. ??
# I repeat, louder and clearer…. I love you Dileep. ??????

Exit mobile version