കാസർകോട്: മലയാളി മാധ്യമപ്രവർത്തക കാസർകോട് സ്വദേശി ശ്രുതി ബംഗളൂരുവിൽ ആത്മഹത്യ ചെയ്തതിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. സഹോദരനാണ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഭർത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടൻ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നാണ് അനീഷിനെതിരെയുള്ള ആരോപണം.
മുഖത്ത് തലയിണ അമർത്തിയും വൈനിൽ ലഹരിമരുന്ന് ചേർത്ത് നൽകിയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിൽ പ്രവർത്തിച്ചിരുന്ന ശ്രുതിയെ കഴിഞ്ഞ ദിവസമാണ് ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരന്റെ വാക്കുകൾ;
‘വിവാഹം കഴിഞ്ഞ നാലു വർഷത്തിനു ശേഷമാണ് ശ്രുതി അനുഭവിച്ച കാര്യങ്ങൾ പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ഇടയ്ക്ക് ശ്രുതിയുടെ മാതാപിതാക്കൾ കണ്ണിന്റെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിൽ എത്തിയിരുന്നു. അന്നാണ് അവന്റെ തനി സ്വരൂപം കാണുന്നത്. അമ്മയെയും അച്ഛനെയും വിളിക്കാൻ പാടില്ല. സഹോദരനായ എന്നെ വിളിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു അവന്റെ നിബന്ധന. ശ്രുതി അവൾക്കു കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും എനിക്കും നൽകുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കൽ ശരീരമാസകലം കടിച്ച് മാരകമായി മുറിവേൽപിച്ചു. ശ്രുതിയെ നിരീക്ഷിക്കാൻ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോർഡറും സ്ഥാപിച്ചിരുന്നു.
Discussion about this post