‘ഒരുത്തീ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ മീ ടു സംബന്ധിച്ച് നടന് വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് വിഷയങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തില്‍ വിനായകന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സന്റ്.
വിനായകന് സുഹൃത്താണെന്നും എന്നാല്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നതാണ്. വിനായകന് മാപ്പ് പറയണമെന്നും വിധു വിന്‍സന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
‘ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം.
വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്’.
Discussion about this post