മാനന്തവാടി: സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിലും ആരംഭിക്കുന്നു. പെട്രോൾ ബങ്കിന്റെ ശിലാസ്ഥാപന കർമ്മം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നിർവ്വഹിച്ചു.
also read- സപ്ലൈകോ ഔട്ട്ലൈറ്റുകൾ ഇനി ഞായറാഴ്ചകളിലു൦
മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഓആർ കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയ്യർപേഴ്സൺ സികെ രത്നവല്ലി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സപ്ലൈക്കോ സിഎംഡി ഡോ. സഞ്ജീബ്കുമാർ പട്ജോഷി സ്വാഗതവും, വയനാട് ജില്ലാ സപ്ലൈ ഓഫീസർ പിഎ സജീവ് നന്ദിയും പറഞ്ഞു.
പ്രവർത്തനമാരംഭിക്കുന്നത്തോടെ സപ്ലൈകോയുടെ പന്ത്രണ്ടാമത് പെട്രോൾ ബങ്ക് ആയിരിക്കും മാനന്തവാടിയിലേത്.
Discussion about this post