നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കില്ലെന്ന് വൈറൽ താരമായ സന്തോഷ് വർക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. മോഹൻലാൽ ചിത്രമായ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് സന്തോഷ് വർക്കിയെ സോഷ്യൽമീഡിയയുടെ താരമാക്കിയത്. നിരവധി ട്രോളുകളും നിറഞ്ഞിരുന്നു.
നേരത്തെ, നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടിൽ വരെ പോയി കല്യാണം ആലോചിച്ചിട്ടുണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു. പിന്നാലെയാണ് നിത്യ ഒരു നമ്പർ പോലും തരാനുള്ള മനസ് കാണിച്ചില്ലെന്നും ഇനി പിറകെ വന്നാൽ പോലും വിവാഹം കഴിക്കില്ലെന്നുമുള്ള കടുത്ത തീരുമാനം എടുക്കാൻ തീരുമാനം എടുത്തതെന്നും സന്തോഷ് വർക്കി പറയുന്നു.
നിത്യ മേനോൻ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താൻ തീരുമാനിച്ചു. അവർ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഫോൺ നമ്പരെങ്കിലും തന്നേനെയെന്നും അദ്ദേഹം കുറിക്കുന്നു. നിത്യ മേനോനെ വിവാഹം കഴിക്കാൻ ഇപ്പോൾ തനിക്ക് താത്പര്യമില്ല.
വെറുതെ താൻ അതിനു വേണ്ടി സമയവും ഊർജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണെന്നും അവിടെ ചതികൾ ഒരുപാട് നടക്കുന്നുവെന്നുമാണ് വർക്കിയുടെ പോസ്റ്റ്. തന്റെ യഥാർത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കൽ അതാലോചിച്ച് ദുഃഖിക്കുമെന്നും അവർ തന്നെ അർഹിക്കുന്നില്ലെന്നും സന്തോഷ് വർക്കി തുറന്നടിച്ചു.
ഈ പ്രഖ്യാപനത്തിനു പിന്നാലെ താൻ തന്റെ ജീവിതം അവസാനിപ്പിക്കുവാൻ പോകുന്നുവെന്നും മറ്റൊരു കുറിപ്പും കൂടി പങ്കുവെച്ചിട്ടുണ്ട്. തന്റെ മരണം നിത്യാ മേനോനും തന്നെ പരിഹസിച്ചവർക്കും വേണ്ടി സമർപ്പിക്കുന്നുവെന്നും സന്തോഷ് വർക്കി കുറിക്കുന്നു.