കൊച്ചി: കെ റെയിൽ പദ്ധതിയുടെ ഭാഗമായി സർവേക്കല്ലുകൾ ഇടുന്ന നടപടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംസ്ഥാനത്തോട്ടാകെയായി പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. നേരത്തെ കെ റെയിലിനെ പിന്തുണച്ചതിന്റെ പേരിൽ സംവിധായകൻ ഒമർ ലുലു വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഈ വിമർശനങ്ങളെ തള്ളി വീണ്ടും കെ റെയിലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒമർ ലുലു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും പിന്തുണ അറിയിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള റോഡും റെയിലും വിമാത്താവളങ്ങളും പണ്ട് മറ്റാരുടെയൊക്കെയോ ഭൂമിയായിരുന്നെന്നും നമ്മുടേതെന്ന് പറയുന്ന ഭൂമി യാഥാർത്ഥത്തിൽ സാരക്കാരിന്റേതാണെന്നും കെ റെയിലിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നുമാണ് ഒമർ ലുലു അഭിപ്രായപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഒരു പത്ത് മിനിറ്റ് മുൻപേ എത്തിയിരുന്നെങ്കിൽ……….
ലോകത്ത് ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ട്ടപ്പെട്ട സമയം ഒരിക്കലും നമ്മുക്ക് തിരിച്ച് കിട്ടുകയില്ല.നമ്മൾ ഇപ്പോൾ അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്.യഥാർത്ഥത്തിൽ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സർക്കാറിന്റെ ആണ് അത് കൊണ്ടാണ് വർഷാവർഷം നമ്മൾ ലാന്റ് ടാക്സ് അടയ്ക്കുന്നത്.നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവർത്തിക്കാം❣️.
ഇനി എനിക്ക് നഷ്ടപ്പെടുമ്പോൾ ആണ് വേദന അറിയൂ എന്ന് പറയുന്നവരോട് നെടുമ്പാശേരി വിമാനതാവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയിലാതിരുന്ന സമയത്ത്.പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയർപ്പോർട്ട് കൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ✌️.
Eagerly Waiting To Travel in K-Rail ✌️
Discussion about this post