കോട്ടയം: കെ റെയില്‍ കടന്നുപോകുന്ന പാതയിലുള്ള വീട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ വച്ച് ഉടമ. ചങ്ങനാശേരി സ്വദേശിയായ മനോജ് വര്‍ക്കിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യത്യസ്തമായ ഓഫര്‍ മുന്നോട്ടുവെച്ചത്. 60 ലക്ഷം രൂപയാണ് വീടിനും സ്ഥലത്തിനും കൂടി ചെലവായതെന്ന് മനോജ് വര്‍ക്കി പറയുന്നു.
സര്‍ക്കാരിന്റെ നഷ്ടപരിഹാര പാക്കേജ് പ്രകാരം മൂന്നിരട്ടി വരെ വില ലഭിക്കും അത്രയും പണം സ്വീകരിക്കാന്‍ ശേഷിയില്ലാത്തതുകൊണ്ട് 50 ലക്ഷം രൂപക്ക് വില്‍ക്കാന്‍ തയ്യാറാണെന്നും കെ റെയിലിനെ അനുകൂലിക്കുന്നവര്‍ക്ക് ഈ വീട് വാങ്ങി മൂന്ന് ഇരട്ടി ലാഭത്തിന് അവകാശികളാവാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
ഞാന്‍ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്‌കൊണ്ട് ഞാന്‍ എന്റെ സ്ഥലം 50ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ ബന്ധപ്പെടുക വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.
Discussion about this post