വളപട്ടണം: അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വായനശാലയ്ക്ക് നേരെ അക്രമം നടത്തിയതെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് വായനശാല കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്റെ വാതില്‍ തകര്‍ന്നു വീണു. ശബ്ദംകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
മുന്‍പ് ഈ കെട്ടിടത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല പ്രവര്‍ത്തിച്ചിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണ് അക്രമത്തിനു പിന്നില്ലെന്ന് സിപിഎം ആരോപിച്ചു.
Discussion about this post