ദേശീയ പാത 66-ൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിക്ക് കൈയടിച്ച് സംവിധായകൻ സംവിധായകൻ ഒമർ ലുലു. ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഒമർ ലുലു തന്റെ അഭിനന്ദനമറിയിച്ചത്.
ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണെന്നായിരുന്നു ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കായി താൻ കാത്തിരിക്കുകയാണെന്നും ഒമർ കൂട്ടിച്ചേർത്തു.
നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ; സുനിൽ ഗോപി പിടിയിലായത് വഞ്ചനാ കേസിൽ
അതേസമയം, പോസ്റ്റിന് കീഴിൽ സർക്കാരിന് അനുകൂലമായും പ്രതികൂലമായും കമന്റുകൾ നിറയുന്നുണ്ട്. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനകീയ വികസനത്തിൻ്റെ ബദൽ മാതൃകയായി ദേശീയ പാത-66-ൻ്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും.
പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിൻ്റെ സർവോന്മുഖമായ വികസനത്തിനു കൂടുതൽ ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.