തിരുവനന്തപുരം: കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന അഭിപ്രായവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പ്രമുഖ മാധ്യമത്തൊടയിരുന്നു സുധാകരന്റെ പരാമർശം.
കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ പോലെ വിമാനം സർവീസ് നടത്തിയാൽ ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കില്ലെയെന്നും അദ്ദേഹം ചോദിക്കുന്നു. ഈ പദ്ധതിക്കായി ചെയ്യേണ്ട കാര്യങ്ങളും സുധാരകൻ വ്യക്തമാക്കുന്നുണ്ട്.
കെ സുധാകരന്റെ വാക്കുകൾ;
എല്ലാ ദിശയിലേക്കും ഓരോ വിമാനങ്ങൾ ഉണ്ടെന്ന് കരുതുക, അത് തൊട്ടടുത്ത എയർപോർട്ടിൽ അരമണിക്കൂർ ലാന്റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാൾ പത്തരയാകുമ്പോൾ തിരുവനന്തപുരത്ത് എത്തും.
സിൽവർ ലൈൻ പദ്ധതിയുടെ കല്ല് പറിച്ചുമാറ്റി കോൺഗ്രസ് പ്രവർത്തകർ; തിരിച്ച് ഇടുവിച്ച് ഭൂവുടമ
അതുപോലെ തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് അഞ്ചിന്ന് പുറപ്പെട്ടാൽ ഏഴരയാകുമ്പോൾ കണ്ണൂരിലെത്താം. നമുക്ക് ഈ പദ്ധതിക്ക് ഫ്‌ളൈഇൻ കേരള എന്ന് പേരിടാം. കെ. ഫോണും, കെ റെയിലും, കൊക്കോണിക്‌സുമൊക്കെ കേട്ട് നമ്മൾ മടുത്തില്ലെ. പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അർത്ഥമാക്കുന്നു ഫ്‌ളൈഇൻ കേരള പ്രയോഗം.
ഫ്‌ളൈഇൻ കേരള വിമാനങ്ങളിൽ റിസർവേഷൻ നിർബന്ധമല്ല. എയർപോർട്ടിൽ എത്തിയിട്ട് ടിക്കെറ്റുത്താൽ മതി. ഇനി റിസർവേഷൻ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാൽ പണം നഷ്ടപ്പെടില്ല. ഒമ്പത് മണിക്കുള്ള ഫ്‌ളൈറ്റ് കിട്ടിയില്ലെങ്കിൽ പത്ത് മണിക്കുള്ളതിന് പോകാം. അതുപോലെ നിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അർത്ഥത്തിലും ഒരു എ.സി ബസ് പോലെ.
ചെക്കിൻ ലഗേജ് ഉള്ളവർ ഒരു മണിക്കൂർ മുമ്പേയും ഇല്ലാത്തവർ അരമണിക്കൂർ മുമ്പേയും എത്തിയാൽ മതി. ഇനി അഥവാ ഫ്‌ളൈറ്റ് നിറഞ്ഞെങ്കിൽ പരമാവധി ഒരു മണിക്കൂർ കാത്തുനിൽക്കേണ്ട കാര്യമേയുള്ളു. ഈ പദ്ധതി വിജയിച്ചാൽ എല്ലാ മണിക്കൂറിലും വിമാനമുണ്ടാകും.
Discussion about this post