ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിലേക്ക് പുറപ്പെട്ടു; മലപ്പുറം സ്വദേശികൾ കാസർകോട് വാഹനാപകടത്തിൽ മരിച്ചു

കാസർകോട്: ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്.

മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശികളായ ജംഷാദ് (22), മുഹമ്മദ് ഷിബിൽ (20) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് എഫ്‌സി താരം അബ്ദുൾ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോർട്ട്.

also read- ‘വാപ്പ ഞങ്ങളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തും’; അന്ന് ഫൈസൽ പോലീസിനോട് പറഞ്ഞു, ഒടുവിൽ ഭീഷണി നടപ്പാക്കി ഹമീദ്, ഇല്ലാതാക്കിയത് കുഞ്ഞുസ്വപ്‌നങ്ങളും

ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവർ സഞ്ചരിച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

also read- യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാർത്തയറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു; ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

അതേസമയം, അപകടത്തിനു ശേഷം ഇവരുടെ ഫോണിൽനിന്ന് ബന്ധുക്കളെ പോലീസ് വിളിച്ചതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവർ ഐഎസ്എൽ മത്സരം കാണാൻ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരം ബന്ധുക്കളാണ് നൽകിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version