പുത്തൂര്‍: അപ്രതീക്ഷിതമായി ഇടിമുഴക്കത്തിന് സമാനമായ വലിയ ശബ്ദം കേട്ടാണ് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയത്. പരിസരം മുഴുവനും നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. പിന്നീടാണ് കിണറ്റിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. അടുത്തേയ്ക്ക് ചെന്ന് നോക്കിയപ്പോള്‍ കിണറ്റിലെ വെള്ളം തിളച്ച് പൊന്തി മറിയുകയായിരുന്നു. അപ്രതീക്ഷിത പ്രതിഭാസത്തില്‍ നാടെങ്ങും പരിഭ്രാന്തി പടര്‍ന്നിരിക്കുകയാണ്.
മാറനാട് ശശി വിലാസത്തില്‍ ശശീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ രാവിലെ 11മുതല്‍ അര മണിക്കൂറോളം നേരം വെള്ളം തിളയ്ക്കുന്നതു പോലെ പതഞ്ഞ് ഉയര്‍ന്നത്. കോണ്‍ക്രീറ്റ് തൊടികള്‍ ഇറക്കിയ കിണറ്റില്‍ 5 തൊടി വെള്ളം ഉയര്‍ന്നു.
തിളയ്ക്കുന്നതു പോലെയുള്ള പ്രതിഭാസം പിന്നീടു നിലച്ചെങ്കിലും ഉപരിതലത്തില്‍ പത ഉയരുന്നതും ഓളം തല്ലുന്നതും ഏറെ നേരം തുടര്‍ന്നു. വെള്ളം കോരി നോക്കിയപ്പോള്‍ ചെളി കലങ്ങിയ നിലയിലായിരുന്നു. സംഭവത്തിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതോടെ വീട്ടുകാര്‍ അങ്കലാപ്പിയിരിക്കുന്നത്. വെള്ളം ഇനി ഉപയോഗിക്കാമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Discussion about this post