കുഞ്ഞ് ജനിച്ച നിമിഷം മുതല്‍ തുടങ്ങും അവന്റെ നിറത്തെയും രൂപത്തെയും കുറിച്ചുള്ള വര്‍ണ്ണനകള്‍. ഈ വര്‍ണ്ണനകള്‍ പല അമ്മമാരെയും പ്രസവവേദനേയക്കാള്‍ മുറിവേല്‍പ്പിക്കുന്നതുമാണ്.
ആതിര ഹരിദാസ് പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ്:
ആത്രേയന്റെ രണ്ടാം പിറന്നാൾ ആണ് .. ❤️💙
കഴിഞ്ഞു പോയ വർഷം…. ഓർക്കാൻ സുഖവും ദുഖവും പോരാത്തേന്ന് ലോക്കഡോൺ വരെ തന്നെ വർഷം 😋
ആത്രേയൻ ജനിച്ചു 4ആം ദിവസം ആദ്യ കർഫ്യു
തുടർന്ന് ലോക്ക് ഡൌൺ…
കൊറോണയെം കുഞ്ഞിന്റെ ആരോഗ്യതേം ഓക്കേ പേടി അത്യാവശ്യതിന് ഉണ്ടാരുന്നു.. കൂടെ ഡോക്ടർ മാർ ടെ ഉപദേശം ആയപ്പോ ഭയങ്കര ടെൻഷൻ ആയിരുന്നു… മാവേലിക്കര ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്ന്എങ്ങനെ എങ്കിലും വീടെത്തണം… എന്നായിരുന്നു ആകെ ചിന്ത..കൊറോണടെ തുടക്കം അത്ര വലിയ സീൻ അല്ലെ ഉണ്ടാക്കിയത്
ശേഷം ലോക്ക്ഡൌൺ
മൂന്ന് മാസം
മദ്യം ഇല്ലാതെ അച്ഛൻ😃
അടുക്കളയിൽ പാചക പരീക്ഷണം ആയി അമ്മ ആഹാ എത്ര സുന്ദരം ആയിരുന്നു !!😋എല്ലാരും വീട്ടിൽ പോസ്റ്റ്
ഞാൻ ഓപ്പറേഷന്റെ ആഘാതത്തിൽ റസ്റ്റ് … 😋 വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം…
അങ്ങനെ കൃത്യം ആയി സർക്കാർ പറഞ്ഞ നിർദേശം അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങൾ കൊറോണ യെ കൊതിപ്പിച്ചു കടന്ന് കളഞ്ഞു😍
എല്ലാരും ചക്ക കുരു വരെ ഷേക്ക് ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്തു അമ്മയോട് വഴക് ഉണ്ടാക്കി കിടന്ന ദിവസംങ്ങൾ (പച്ചമരുന്ന് കഴിക്കുമ്പോൾ ചക്ക കഴിക്കരുത് എന്നൊക്കെ ശാസ്ത്രം )
ഏറെ വേദനയോടെ ഓർക്കുന്നു.. അത് പോട്ടെ പുല്ല് 😪😪
ആത്രേയന്റെ 6കെട്ട് ഉടുപ്പുകൾ ആണ് മെയിൻ..ആകെ അതെ വാങ്ങിയുള്ളു.. കടകൾ എല്ലാം പൂട്ടി കെട്ടി 28കെട്ട് വരെ അവന്റെ കൂട്ടിനു ആ ഉടുപ്പുകൾ ആയിരുന്നു… 😘😘 ഉടുപ്പിൽ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ് അപ്പൊ തന്നെ കൊണ്ട് കഴുകി ഇടും.. വേനൽക്കാലം… പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടൺ ഉടുപ് അതുകൊണ്ട് ഉണക്കി എടുക്കാൻ എളുപ്പം…
ചിലപ്പോൾ ഓക്കേ സങ്കടം തോന്നി.. കൊറോണ യെ ശപിച്ചു . . അല്ലാതെ ആരോട് പറയാൻ… അതു ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😥
അങ്ങനെ ഓരോ പരിപാടികൾ ആയി കാക്കകും തൻ കുഞ്ഞു പൊൻകുഞ് എന്ന പറഞ്ഞ ഇരിക്കുമ്പോൾ…
കുഞ്ഞിന് മുടി ഇല്ല.. നിറമില്ല…..കനമില്ല… മൂക്കിന് നീളമില്ല..കാലു അങ്ങനെ ചെവി ഇങ്ങനെ.. തല അങ്ങനെ… കുണ്ടി ലങ്ങനെ..
എന്ന് വേണ്ട 3കിലോ തിക്ച് ഇല്ലാത്ത ഈ കൊച്ചേർക്കനെ പറ്റി എന്തല്ലാം. കെട്ടിരിക്കുന്..
(ഇപ്പൊ ഓർക്കുമ്പോൾ പുച്ഛം ഇമോജി മനസിൽ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാർന്നു 😪😪😪😪)
എന്റെ ല്ലേ മോൻ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ അവന് കഴിയും എന്നോർത്ത് സമദാനിച്ചു
മുടി ഇല്ലെന്നു പറഞ്ഞവരോട് അവൻ ഫഗദ് ഫാസിൽ ന്റെ ഫാൻ ആണെന്ന് പറഞ്ഞു
അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്ന് പറഞ്ഞു….
ദുൽകർ സൽമാന്റെ മൂക് കിട്ടാൻ ന്റെ കൊച്ചിന്റെ അപ്പൻ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു
അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന്
എങ്കിലും സങ്കടം ഒരുപാട് തോന്നിട്ടിണ്ട്..
“പോകാൻ പറ പുല്ല് “എന്ന് പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോൻ ആണെന്ന് ഉള്ളതാ ആകെ ഒരു സന്തോഷം 😘😘😘😍😍
ഇവന് എന്തൊരു കളർ ആണ് എന്തോരു കറുപ്പണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതൽ കേട്ട ചോദ്യം… ഞങ്ങളുടെ നിറം അല്ലെ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലെ…
അതിനെന്താ കുഴപ്പം എന്ന് പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേൾക്കാറുണ്ട്.. കൊച് കറത്തു പോയി എന്നത്..
അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തിൽ അവൻ ബോധവാൻ ആകുമെന്നും അവനതിൽ അഭിമാനിക്കും എന്നതിൽ എനിക്കും അർജു നും ഉറപ്പ് ഉണ്ട്…കറുപ് ഒരു മോശം നിറമായി തോന്നിയവർക് ഉള്ള ഉത്തരം അതു മാത്രം ആയിരിക്കും 💙
ഞാൻ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട് 🤣🤣അതു ഓർക്കുമ്പോൾ ചിരി വരുന്നു… ഞാൻ പഠിച്ച അംഗൻ വാടിയിൽ രണ്ടു ആതിര മാർ ഉണ്ടാരുന്നു ഒന്നു “വെളുത്ത ആതിര.”. മറ്റേതു കറുത്ത ആതിര ഭാഗ്യവാശൽ കറുത്ത ആതിര ഞാൻ ആയിരുന്നു ഒരു ദിവസം അച്ഛൻ എന്നേ വിളിക്കാൻ അംഗൻവാടി വന്നപ്പോ കറുത്ത ആതിരേ ടെ അച്ഛൻ വന്നു ന്ന് ഏതോ സഹപാഠി പറഞ്ഞു.. അച്ഛൻ അതുകേട്ടു..തിരിച്ചു പോരുന്ന വഴി അച്ഛൻ എന്നോട് ചോദിച്ചു നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്ന എന്..ആണെന്ന് ഞാൻ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടൻസ് മനസിലായില്ല എന്റെ അച്ഛൻ എനിക്കൊന്നും പറഞ്ഞു തന്നുമില്ല… ഒന്നാം ക്ലാസ്സിൽ ആയപ്പോ കറുത്ത ആതിര ന്ന് പേര് വിളിക്കാതെ ഇരിക്കാൻ അച്ഛൻ സ്കൂളിൽ എനിക്ക് ഹരിത എന് പേരിട്ടു…ഒരുതരത്തിൽ അപ്പൻ ഉദേശിച്ചത് ഒരു വിപ്ലവം ആയിരുന്നു എന്നത് ഇപ്പൊ തോനുന്നു..എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കിൽ എന്റെ പേര് എന്തെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ 🤣
. എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്തു ആത്രേയന്റ അച്ചക്കും ഉണ്ടായിട്ടുണ്ട്…” ഇരുട്ട് “എന്നാണ് അർജു നേ ക്ലാസിലെ കുട്ടികൾ വിളിച്ചിരുന്ന ഇരട്ട പേര്..
(എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്)സഹന ശക്തി യിൽ അദ്ദേഹം പണ്ടേ കേമൻ ആയിരുന്നു വിഷമം ഉള്ളിൽ കൊണ്ട് അങ്ങ് നടന്നു… ഒരു ദിവസം ക്ലാസ്സിൽ സങ്കടപെട്ട് ഇരിക്കുന്ന കണ്ടു ടീച്ചർ കാരണം അന്വേഷിച്ചു… ടീച്ചരോട് കാര്യം പറഞ്ഞു…ടീച്ചർ പ്രശ്നത്തിനു പരിഹാരം കണ്ട്..ഇരട്ട പേര് വിളിച്ചവരെഓക്കേ കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താകിതും ചെയ്തു.എന്നൊക്കെ ആണ് അർജു പറഞ്ഞ കഥ..
ജീവിതത്തിൽ ഇങ്ങനെ ഓക്കേ അനുഭവം ഉണ്ടായതിൽ ഞങ്ങൾക് ആരോടും പരാതി ഇല്ല കറുപ് മോശം നിറമാണ് എന്നോർത്ത് പലടത്തും മാറി നിന്നിട്ടുണ്..ഏതൊക്കെയോ നിറത്തിൽ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്..അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു..
ഞങ്ങളുടെ അനുഭവങ്ങൾ ഞങ്ങളെ അങ്ങനെ ഓക്കേ തോന്നിച്ചു..
ഇത് ജീവിതത്തിൽ ഉണ്ടായ ചെറിയ സംഭവം മാത്രം ആണ്. ഇത്രയും ബോൾഡ് ആയി ചിന്തിക്കാൻ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച പോലെ അവഗണന നേരിട്ട പോലെ ഒന്നും അവനു ഉണ്ടാകരുത് എന്ന് ആഗ്രഹം ഉള്ളു ❤️💙അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ അത്രെയന് അലങ്കാരം ആയിരിക്കും 💙
നിറം ഇല്ല,നിറത്തിൽ ഓക്കേ എന്തിരിക്കുന്നു..,
കറപ്പ് ആണേലും സുന്ദരി അല്ലെ സുന്ദരൻ അല്ലെ,എന്നികെയുള്ള താളം ഞങ്ങൾക് വെറും പുല്ല് ആണ്…അത്തരം ക്ളീഷേകളിൽ ഒതുക്കാൻ പറ്റാത്ത ഒന്നാണ് കറുപ്പ്
അത് കൊണ്ട് തന്നെ അവന്റ നിറത്തിൽ ഞങ്ങൾക്കൊരു സങ്കടോം ഇല്ല..
കാര്യം പറഞ്ഞു വന്നപ്പോ മാറ്റർ
ൽ നിന്ന് പോയി
കറുപ് എപ്പോഴും അങ്ങനെ അല്ലെ ആവേശമല്ലേ….
💙💙🖤🖤🖤💙
ബാക്കി…
ലേബർ റൂമിൽ കിടന്ന മണിക്കൂർകളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവൻ മാത്രം ഓർത്തു കിടന്ന അവസ്ഥ… അതിന്റ ഇടയ്ക്ക് നീണ്ട മൂക്കും വിടർന്ന നെറ്റി തടവും.. മാൻ പേട കണ്ണുകളും..തുടുത്ത കവിൾതടങ്ങളും .ബലിഷ്ടമായ കരങ്ങളും ഒക്കെ വാർത്തു എടുക്കനുള്ള സാഹചര്യം ഉണ്ടായില്ല..
അതിൽ ഞങ്ങൾക് ഒട്ടും വേദനയുമില്ല…
അന്നും ഇന്നും അതേയുള്ളു… ജീവനോടെ ആരോഗ്യത്തോടെ… ഞങ്ങൾടെ കുഞ്ഞ്.. 💙❤️
28കെട്ടാൻ പ്രേത്യേകം പെർമിഷൻ ഓക്കേ എടുത്തു ആണ് അച്ഛാ വന്നത്…
VIP ആണ് അന്നേ കൊച്ചിന്റെ അച്ഛ…💙❤️
(അല്ലാതെ ലോക്ക് ഡൌൺആയോണ്ടും..
അച്ഛയും അമ്മയും രണ്ടു ജില്ലകാർ ആയോണ്ടുമല്ല )🤣🤣🤣
ലോക്ക്ഡൌൺ വിന ആയതു അപ്പോ ആണ്.. Tv യിൽ പോലിസ് ലാത്തിക്ക് അടിക്കുന്ന സീൻ കണ്ടു അതിൽ അത്ര സുഖം തോന്നത കൊണ്ട് പെർമിഷൻ എടുത്തു 28കെട്ട് ദിവസത്തിൽ അർജുമ് അമ്മയും എത്തി.. ചടങ്ങ് നടത്തി ❤️💙ആത്രേയൻ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും. (ചേട്ടനും ചേട്ടത്തി യും )ആണ്
മൂന്നു മാസങ്ങൾ ക്ക് ശേഷം തിരിച്ചു കോട്ടയത്തെ വീട്ടിൽ..അവിടെ അവന്റ കുസൃതികൾക്ക് ഒപ്പം നിൽക്കുന്ന കുറെ കുട്ടികൾ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം
😘
ഞങ്ങളെ പോലെ അവന്റെ ചിരികൾ കുസൃതികൾ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങൾ ആണ്…
ചുറ്റുമുള്ള എല്ലാത്തിനോടും സ്നേഹം ഉള്ളവൻ ആകണം..എല്ലാ ജീവജാലങ്ങളോടും സ്നേഹം ഉള്ളവൻ ആകണമ്… കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെ ആഗ്രഹങ്ങളെ ഇപ്പോ ഉള്ളു.. മണ്ണിൽ ചെരുപ്പിടാതെ ഓടി കളിക്കുമ്പോ തോട്ടിലെ വെള്ളത്തിൽ തുള്ളി കളിക്കുമ്പോൾ… ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. ❤️💙 അവനു കളിക്കാൻ ഇഷ്ടം ഉള്ള എല്ലായിടത്തും അവൻ അങ്ങനെ അർമാദിച്ചു നടക്കുന്നത് കാണാൻ ആണ് എല്ലാ മാതാ പിതാകളേം പോലെ ഞങ്ങൾക്കും ഇഷ്ടം..
Fb യിൽ ഇടുന്ന ഫോട്ടോ കളും vdo കളും ഓക്കേ ദൂരത്തു ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം…അവനെ ഇഷ്ടപെടുന്ന ചിലർ…. ബന്ധുക്കൾ കൂട്ടുകാർ.. Fb യിൽ മാത്രം കണ്ടിട്ടുള്ളവർ… ആശയങ്ങൾ കൊണ്ടോ ചിലത് യാതൊരു കാരണവും ഇല്ലാതെ സുഹൃത്തുക്കളയി തുടരുന്നവർ… എല്ലാവരോടും ഉള്ള സ്നേഹം…വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റില്ലാ.
ആത്രേയന്റ ഒന്നാം പിറന്നാൾന്ന് Williams Paippadഅച്ചായൻ വരച്ചു തന്ന ചിത്രം ആണ്.. ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളിൽ ഒന്നു… ❤️
അവനു കിട്ടിയ സ്നേഹ സമ്മാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു 🥰🥰
അതുകൊണ്ട് തന്നെ ഈ ചിത്രം ഓർക്കാതെ അവന്റ ജന്മദിനം പൂർണം ആകില്ല 💙❤️
രണ്ടു വയസ് വരെ അവന്റ വളർച്ചയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാരോടും സ്നേഹം ❤️💙
Discussion about this post