മലപ്പുറത്ത് എത്തിയ ബന്ധുവിനോട് തന്നെക്കുറിച്ച് അന്വേഷിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള ഷാഹിദ കമാലിൻറെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽവൈറലാകുന്നു. ‘സഖാവ് എന്നത് ഒരു വികാരമാണ് എന്ന് തുടങ്ങുന്ന കുറിപ്പാണ് ഷാഹിദ പങ്കുവെച്ചത്.
മലപ്പുറം കാടാമ്പുഴയിലെ ഓട്ടോഡ്രൈവറെ കുറിച്ച് ഷാഹിദ കമാൽ എഴുതുന്നത്. ‘ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ തന്നോടുള്ള സ്നേഹവും ഇഷ്ടവും കണ്ടപ്പോൾ കോൺഗ്രസ്സ് അനുഭാവിയായ ബന്ധുപോലും ഉള്ളുകൊണ്ട് സഖാവായി എന്ന് അവർ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സഖാവ് എന്നത് ഒരു വികാരമാണ്
കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു മലപ്പുറം ജില്ലയിൽ ഒരാവശ്യവുമായി ചെന്നതാണ്. കാടാമ്പുഴ എന്ന സ്ഥലത്ത് ഇറങ്ങി ഒരു ഓട്ടോയിൽ കയറി. ബാപ്പു എന്നാണ് ഓട്ടോ ഡ്രൈവറുടെപേരെന്ന് തോന്നുന്നു. യാത്രയ്ക്കിടയിൽ നടത്തിയ സംഭാഷണത്തിനിടയിൽ കൊല്ലത്തുനിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ ഷാഹിദ സഖാവിനെ അറിയുമോ എന്ന് ചോദിക്കുകയും അറിയാമെന്നും, ബന്ധുവാണന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സന്തോഷവും ആവേശവും ഒന്നു കാണേണ്ടതു തന്നെയെന്ന് എന്റെ ബന്ധു പറയുന്നു. അദ്ദേഹത്തിന്റെ അന്വേഷണം പറയണമെന്ന് എന്റെ ബന്ധുവിനെ ഏല്പിച്ചു വിട്ടു. ഒരിക്കൽപോലും കണ്ടിട്ടില്ലങ്കിലും ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ എന്നോടുള്ള ബാപ്പു സഖാവിന്റെ സ്നേഹവും ഇഷ്ടവും കണ്ടപ്പോൾ കോൺഗ്രസ്സ് അനുഭാവിയായ ബന്ധുപോലും ഉള്ളുകൊണ്ട് സഖാവായി. ബാപ്പു സഖാവിന് എന്റെ ലാൽ സലാം
Discussion about this post