കൊച്ചി; ഭഗവതിക്കായി ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെൺസുഹൃത്തിന് സമ്മാനമായി നല്‍കി. കൊച്ചിയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം നടന്ന പുടവകൊടുക്കല്‍ ചടങ്ങില്‍ ഭക്തരിലൊരാള്‍ സമര്‍പ്പിച്ച അയ്യായിരം രൂപയോളം വില വരുന്ന പുടവയാണ് ദേവസ്വം ഓഫീസര്‍ തന്റെ പെണ്‍ സുഹൃത്തിന് നല്‍കിയത്.
ക്ഷേത്രത്തില്‍ ലഭിച്ച പുടവകള്‍ മേല്‍ശാന്തി ആര്‍ക്കെങ്കിലും നല്‍കുന്നതാണ് പതിവ് രീതി. എന്നാല്‍ പുടവ ഇഷ്ടപ്പെട്ട ദേവസ്വം ഓഫീസര്‍ ആരോടും പറയാതെ ഇത് കൈക്കലാക്കുകയും പെണ്‍ സുഹൃത്തിന് സമ്മാനിക്കുകയുമായിരുന്നു.
അടുത്ത ദിവസം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഓഫീസറുടെ പെണ്‍ സുഹൃത്ത് ഇതേ സാരി ഉടുത്തുവന്നതോടെയാണ് കള്ളി വെളിച്ചത്തായത്. സാരി കണ്ടതോടെ ക്ഷേത്രത്തില്‍ ഉള്ളവര്‍ക്ക് സംശയം തോന്നി.
തുടര്‍ന്ന് ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ദേവസ്വം ഓഫീസര്‍ നല്‍കിയ കാര്യം ഇവര്‍ സമ്മതിക്കുകയായിരുന്നു. ഓഫീസക്കെതിരെ രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിണം നടത്തുമെന്ന് ബോർഡ് അറിയിച്ചു.