സഹോദരിയോട് അപമര്യാദയായി പെരുമാറി; പതിനേഴുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി സുഹൃത്ത്

വണ്ടൻമേട്ട്: സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവ് സുഹൃത്തായ 17കാരനെ കൊലപ്പെടുത്തി. മദ്യത്തിൽ വിഷം നൽകിയാണ് കൊലപാതകം നടത്തിയത്. മണിയൻപെട്ടി കൊച്ചറ സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ (17) ആണ് മരിച്ചത്.

സംഭവത്തിൽ നെറ്റിത്തൊഴു മണിയൻപെട്ടി കോളനിയിൽ ബാബുവിന്റെ മകൻ പ്രവീണിനെ (23) വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തു. സഹോദരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് രാജ്കുമാറിനെ കൊലപ്പെടുത്തിയതെന്ന് പ്രവീൺ പോലീസിനോട് വെളിപ്പെടുത്തി.

ALSO READ- സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഡ്വ. രാമൻപിള്ള നേതൃത്വം നൽകി; ആക്രമിക്കപ്പെട്ട നടി പരാതി നൽകി

തിങ്കളാഴ്ച ഉച്ചമുതൽ രാജ്കുമാറിനെ കാണാനില്ലെന്നു കാട്ടി രാത്രിയോടെ പവൻരാജ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കാണാതാകുന്നതിനു മുൻപ് പ്രവീണിനൊപ്പം രാജ്കുമാറിനെ കണ്ടതായി വിവരം ലഭിച്ചത്. തുടർന്ന് പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രവീണിന്റെ മൊഴിപ്രകാരം കേരള-തമിഴ്നാട് അതിർത്തിയിലെ വനമേഖലകളിൽ നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെ മണിയൻപെട്ടിക്കുസമീപം പാറപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

Exit mobile version