12 രൂപ തന്നെ വേണം, ഒരടി പിന്നോട്ടില്ല; സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

Private Bus | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്കാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു.

ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ മുന്നോടിയായി പണിമുടക്ക് തീയതി പ്രഖ്യാപിച്ച്  ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കി. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജുവും സ്ഥിരീകരിച്ചു.  മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചു.

കടം കയറിയ വീട് ജപ്തി ചെയ്യാനെത്തി: ദുരിത ജീവിതം കണ്ട് മനസ്സലിഞ്ഞു; ശശിയ്ക്കും അമ്മയ്ക്കും ‘സ്‌നേഹവീട്’ പണിത് നല്‍കി എസ്ബിഐ ജീവനക്കാര്‍

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപെടുന്നുണ്ട്. ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു.

Exit mobile version