സമ്മാനിച്ച വളകൾ വിറ്റു വാങ്ങിയ രണ്ടുപവന്റെ സ്വർണ്ണമാലയുമായി സുഭദ്ര പട്ടാഴി ദേവീസന്നിധിയിലെത്തി; അജ്ഞാതയുടെ വാക്കുകൾ നെഞ്ചിലേറ്റി മാലയണിഞ്ഞു

പത്തനാപുരം: മാല നഷ്ടപ്പെട്ടതിനു പകരമായി വളകൾ സമ്മാനിച്ച അജ്ഞാതസ്ത്രീയുടെ വാക്കുകൾ നെഞ്ചിലേറ്റി സുഭദ്ര പട്ടാളി ദേവീസന്നിധിയിലെത്തി മാല അണിഞ്ഞു. അവർ സമ്മാനിച്ച വളകൾ വിറ്റു കിട്ടിയ തുകകൊണ്ടാണ് രണ്ടുപവനോളം വിലവരുന്ന സ്വർണ്ണമാല വാങ്ങി സുഭദ്ര അണിഞ്ഞത്. ഭക്തജനങ്ങളെ സാക്ഷിയാക്കിയാണ് സുഭദ്ര മാലയണിഞ്ഞത്. ദേവിക്ക് സ്വർണപ്പൊട്ട് കാണിക്കയായി അർപ്പിച്ചശേഷമായിരുന്നു പുത്തൻമാല ധരിച്ചത്.

മാല നഷ്ടപ്പെട്ടതിൽ വിഷമം വേണ്ടെന്നും വളകൾ വിറ്റ് മാല വാങ്ങണമെന്നും പട്ടാഴി ക്ഷേത്രത്തിലെത്തി ധരിക്കണമെന്നുമായിരുന്നു അജ്ഞാത സുഭദ്രയോട് മന്ത്രിച്ചത്. ഈ വാക്കുകളാണ് നെഞ്ചിലേറ്റി സുഭദ്ര ക്ഷേത്ര സന്നിധിയിലെത്തിയത്. ക്ഷേത്രത്തിൽ നടക്കുന്ന കുംഭത്തിരുവാതിര ഉത്സവത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച നൂറുകണക്കിന് ഭക്തജനങ്ങൾ സംഭവത്തിനു സാക്ഷിയായി.

അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച വിനോയ് ചന്ദ്രന് സസ്‌പെൻഷൻ

കൊട്ടാരക്കര പള്ളിക്കൽ മുകളിൽ മങ്ങാട്ടുവീട്ടിൽ സുഭദ്രയുടെ രണ്ടുപവൻ വരുന്ന സ്വർണമാല പട്ടാഴി ദേവീക്ഷേത്രത്തിൽവച്ച് തിരുവാതിരനാളിലാണ് നഷ്ടപ്പെട്ടത്. തൊഴുതു പ്രാർത്ഥിക്കുന്നതിനിടെയാണ് മാല കവർന്നത്.

മാല നഷ്ടപ്പെട്ട ദുഃഖത്തിൽ നിലത്തുവീണുരുണ്ട് കരഞ്ഞ സുഭദ്രയ്ക്ക് കറുത്ത കണ്ണട ധരിച്ച സ്ത്രീ കൈയിൽക്കിടന്ന രണ്ടുവളകൾ ഊരിനൽകുകയായിരുന്നു. മാലയിട്ട് മനസ്സുരുകി പ്രാർഥിച്ചശേഷം പുറത്തുവന്ന സുഭദ്ര വളകൾ സമ്മാനിച്ച സ്ത്രീയെ ഒരിക്കൽക്കൂടി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

Exit mobile version