കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോള്‍ ഇന്ന് വീണ്ടും പോലീസിന് മുന്നില്‍ ഹാജരാകും. കേസില്‍ കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടിയാണ് ഇവരെ പോലിസ് വീണ്ടും വിളിച്ചു വരുത്തുന്നത്.
തന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് പിന്നില്‍ അധോലോക നേതാവ് രവി പുജാരയ്ക്ക് ബന്ധമുണ്ടെന്ന് ലീന നേരത്തെ ആരോപിച്ചിരുന്നു. ഇയാളുടെ ഭീഷണി കോളുകള്‍ വന്നതായും നടി പോലീസിന് മുന്‍പില്‍ വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി സന്ദേശങ്ങളിലെ ശബ്ദവും രവി പുജാരയുടെ ശബ്ദവും തമ്മില്‍ സമാനതകളുണ്ട് എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍. ഈ ഫോണ്‍ കോളുകളെക്കുറിച്ച് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഡിസംബര്‍ 15 നാണ് കൊച്ചി പനമ്പിള്ളി നഗറില്‍ ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിലേക്ക് രണ്ടംഗ സംഘം നിറയൊഴിച്ചത്. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള ആളാണ് ലീന.