ന്യൂഡൽഹി: ഭാര്യക്ക് പുരുഷ ജനനേന്ദ്രിയമുള്ളതിനാൽ വഞ്ചിച്ചതിന് ക്രിമിനൽ പ്രോസിക്യൂട് ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് യുവാവ്. ആദ്യം ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, ഭാര്യക്ക് പുരുഷ ജനനേന്ദ്രിയവും ഇംപെർഫോറേറ്റ് ഹൈമെൻ (കന്യാചർമത്തിൽ ദ്വാരം ഉണ്ടാകാത്ത വൈകല്യം) എന്ന അവസ്ഥയും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയതോടെയാണ് പരിഗണനയ്ക്ക് എടുത്തത്.
കേസിൽ സുപ്രീംകോടതി യുവതിയോട് പ്രതികരണം തേടി. ഇൻഡ്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 420 (വഞ്ചന) പ്രകാരമുള്ള ക്രിമിനൽ കുറ്റമാണ് യുവതി ചെയ്തതെന്ന് യുവാവ് വാദിച്ചു. ഇയാൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എൻകെ മോഡിയാണ് ഹാജരായത്. അവൾ ഒരു പുരുഷനാണ്. ഇത് തീർച്ചയായും വഞ്ചനയാണ്. ദയവായി മെഡിക്കൽ രേഖകൾ നോക്കൂ. എന്റെ കക്ഷി ഒരു പുരുഷനെ വിവാഹം കഴിച്ച് വഞ്ചിച്ച കേസാണിത്. അവളുടെ ജനനേന്ദ്രിയത്തെക്കുറിച്ച് അവൾക്ക് തീർച്ചയായും അറിയാമായിരുന്നു’ അദ്ദേഹം വാദിച്ചു.
വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമൻസ് അയച്ച ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ 2021 ജൂണിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യ സ്ത്രീയാണെന്ന് പറയാനാകില്ലെന്ന് തെളിയിക്കാൻ മതിയായ മെഡിൽ തെളിവുകളുണ്ടെന്ന് മോഡി പറഞ്ഞു. ‘ഇംപെർഫോറേറ്റ് ഹൈമെൻ ഉള്ളതുകൊണ്ട് മാത്രം അവൾ സ്ത്രീയല്ലെന്ന് പറയാമോ? അവളുടെ അണ്ഡാശയങ്ങൾ സാധാരണ നിലയിലാണെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നുവെന്ന് കോടതി പറഞ്ഞു.
‘ഭാര്യക്ക് ഇംപെർഫോറേറ്റ് ഹൈമെൻ മാത്രമല്ല, പുരുഷ ജനനേന്ദ്രിയവുമുണ്ട്. ഒരു ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിൽ അത് വ്യക്തമായി പറയുന്നുണ്ട്. പുരുഷ ജനനേന്ദ്രിയമുള്ളപ്പോൾ അവൾ എങ്ങനെ സ്ത്രീയാകുമെന്ന് അഭിഭാഷകൻ മോഡിയും ചോദിച്ചു. നിങ്ങളുടെ കക്ഷി എന്താണ് ആവശ്യപ്പെടുന്നത്?’ എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ‘എഫ്ഐആർ ശരിയായ രീതിയിൽ പ്രോസിക്യൂട്ട് ചെയ്യപ്പെടണമെന്ന് യുവാവ് ആഗ്രഹിക്കുന്നുവെന്നും ഇയാളെ കബളിപ്പിച്ച് ജീവിതം നശിപ്പിച്ചതിന്റെ അനന്തരഫലങ്ങൾ പിതാവിനൊപ്പം ഭാര്യയും നേരിടണമെന്നും മോഡി പറഞ്ഞു.
അതേസമയം, സ്ത്രീധന പീഡനത്തിന് ഭാര്യയും പരാതി നൽകിയിരുന്നു. ഇതും ചൂണ്ടിക്കാട്ടിയാണ് കോടതി ആറാഴ്ചക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിക്കും പിതാവിനും മധ്യപ്രദേശ് പോലീസിനും നോട്ടീസ് അയച്ചത്.
Discussion about this post