തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലം പിടിക്കാനൊരുങ്ങി ബിജെപി. കെ സുരേന്ദ്രനെ കളത്തിലിറക്കാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടിരട്ടിയായതിന്റെ ആത്മവിശ്വാസത്തില്‍ ത്രികോണമല്‍സരത്തിന് അരങ്ങൊരുക്കുകയാണ് ബിജെപി.തൃശ്ശൂരിലേക്ക് കളം മാറ്റിയതിന് പിന്നില്‍ ശക്തമായ പ്രതീക്ഷ ഇവര്‍ക്ക് ഉണ്ട്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ പാര്‍ട്ടിയുണ്ടാക്കിയത് നൂറുശതമാനം നേട്ടമാണ്. വോട്ടിരട്ടിച്ചെന്ന് മാത്രമല്ല സംഘടനാതലത്തിലും അടിത്തറ ഉറപ്പിക്കാന്‍ പാര്‍ട്ടിക്കായി. ഇനി ശക്തനായൊരു സ്ഥാനാര്ത്ഥികൂടിയെത്തിയാല് പോരാട്ടം കടുപ്പിക്കാമെന്ന് പാര്‍ട്ടിനേതൃത്വം കരുതിയിരിക്കുമ്പോഴാണ് സുരേന്ദ്രന് അരയും തലയും മുറുക്കി തൃശൂരില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. ശബരിമല സമരവും അറസ്റ്റു ജയില്‍വാസവും ആര്‍എസ്എസിന്റെ എതിര്‍പ്പിനെ മയപ്പെടുത്താനായതും സുരേന്ദ്രന് അനുകൂലഘടകമാണ്.
മണ്ഡലത്തില്‍ ഹിന്ദുക്കള്‍ക്ക് പുറമെ ക്രിസ്ത്യന്സമൂഹത്തിന്റെ പിന്തുണപാര്ട്ടി വഴിതേടുകയാണ്. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, നാട്ടിക, മണലൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ് തൃശൂര്‍ ലോക്സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളിലൊന്നും ബിജെപി ഇതുവരെ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമില്ല. സുരേന്ദ്രന്റെ വരവ് തൃശൂര്‍ പിടിച്ചടക്കാം എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
Discussion about this post