കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട നോറ എന്ന ഒന്നരവയസുകാരിയുടെ അമ്മൂമ്മയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കിക്കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം.
അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പ്രധാനിയാണ് സിപ്സി. ഇവരുടെ കാമുകന്‍ 27കാരനായ ജോണ്‍ ബിനോയി ഡിക്രൂസ് ആണ് മകന്റെ കുഞ്ഞായ നോറ മരിയയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്.
സഭ്യമല്ലാത്ത രീതിയില്‍ ജീവിക്കുന്ന ആ സ്ത്രീയുടെ കാമുകനെ മാധ്യമങ്ങളൊക്ക ‘ആണ്‍ സുഹൃത്ത്’ എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, ‘സുഹൃത്ത്’ എന്ന പദം ഉപയോഗിക്കുന്നതിന് എന്തിനാണെന്ന് ചോദിക്കുകയാണ് അഞ്ജു പാര്‍വതി.
കൊച്ചിയിലെ കലൂരിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു മുത്തശ്ശിയുടെ കാമുകന്‍ വയസ്സുകാരിയായ പെണ്‍കുട്ടിയെ ബക്കറ്റിലെ വെള്ളത്തിലിട്ട് കൊലപ്പെടുത്തിയത്. ഹോട്ടല്‍മുറിയില്‍ സംശയം തോന്നാതിരിക്കാന്‍ ചെറുമക്കളെയും കൂട്ടി റൂമെടുത്ത സ്ത്രീയുടെ കൂടെയുള്ളവന്‍ സുഹൃത്ത് അല്ല അവരുടെ കാമുകനാണ്.
സുഹൃത്ത് എന്ന വാക്കിനെ വേണ്ടാത്തിടത്ത് ഉപയോഗിക്കുമ്പോള്‍ നഷ്ടമാവുന്നത് സൗഹൃദം എന്ന വാക്കിന്റെ മഹത്വമാണ്. ജാരന്‍മാര്‍ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും ദയവായി സുഹൃത്ത് എന്ന വാക്ക് നല്‍കാതിരിക്കുക. എന്നാണ് അഞ്ജു പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചത്.
അമ്മയുടെ ആണ്‍സുഹൃത്ത്, മുത്തശ്ശിയുടെ ആണ്‍സുഹൃത്ത്, പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് എന്നിങ്ങനെ പല മാധ്യമങ്ങളും അവിശുദ്ധ- അവിഹിത ബന്ധങ്ങളിലെ ആണിടപ്പെടലുകള്‍ക്ക് കല്പിച്ചു നല്‍കിയിരിക്കുന്നത് കാരണം നഷ്ടമായത് സുഹൃത്ത് എന്ന വാക്കിന്റെ പാവനതയും നന്മയുമാണ്. ഭര്‍ത്താവിനെ ഉറക്കി അന്യന് കിടപ്പറ തുറന്നുക്കൊടുക്കുമ്പോള്‍ അകത്ത് കയറുന്നവന്‍ സുഹൃത്ത് അല്ല മറിച്ച് ജാരനാണ്.
മറ്റൊരുവളുടെ ദാമ്പത്യം അറിഞ്ഞുക്കൊണ്ട് തകര്‍ത്ത് അവളുടെ ഭര്‍ത്താവിനെ കാമിക്കുമ്പോള്‍ അവന്‍ സുഹൃത്ത് അല്ല മറിച്ച് കള്ള കാമുകനാണ്. ഹോട്ടല്‍മുറിയില്‍ സംശയം തോന്നാതിരിക്കാന്‍ ചെറുമക്കളെയും കൂട്ടി റൂമെടുത്ത സ്ത്രീയുടെ കൂടെയുള്ളവന്‍ സുഹൃത്ത് അല്ല അവരുടെ കാമുകനാണ്.
സുഹൃത്ത് എന്ന വാക്കിനെ വേണ്ടാതിടത്ത് ഉപയോഗിക്കുമ്പോള്‍ നഷ്ടമാവുന്നത് സൗഹൃദം എന്ന വാക്കിന്റെ മഹത്വമാണ്. ജാരന്‍മാര്‍ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും ദയവായി സുഹൃത്ത് എന്ന വാക്ക് നല്‍കാതിരിക്കുക.
ഛര്‍ദ്ദിച്ച് അവശനിലയിലായി എന്ന് പറഞ്ഞാണ് കുഞ്ഞിനെ മുത്തശ്ശിയും കാമുകനും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടി ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കൊണ്ടുവന്ന അവരുടെ മൊഴിയില്‍ സംശയം തോന്നിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് വ്യക്തമായി.
മകന്റെ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞും നാലര വയസ്സുള്ള ആണ്‍കുട്ടിയും ആണ് ഇവരുടെ കൂടെ ഉണ്ടായത്. ഹോട്ടല്‍ മുറിയില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തിനിടെ ബിനോയ് കുഞ്ഞിനെ എടുത്ത് ബക്കറ്റില്‍ മുക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു.
എന്നാല്‍ മരണപ്പെട്ട കുഞ്ഞിന്റെ പിതൃത്വത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പ്രതിയായ യുവാവ് പോലീസില്‍ മൊഴി നല്‍കി. മകന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് യുവാവ് ആണെന്ന് പറഞ്ഞ് മുത്തശ്ശിയായ സ്ത്രീ വഴക്ക് ഉണ്ടാക്കിയതാണ് ഇയാളെ കൂടുതല്‍ പ്രകോപിതനാക്കിയതും ഇയാളെ കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതും. എന്നാല്‍ ഇനിയും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉണ്ട് എന്ന് പോലീസ് പറയുന്നു.