മലപ്പുറം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ലോംഗ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇന്ന് മലപ്പുറത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കോട്ടക്കല്‍ ചങ്കുപെട്ടി മുതല്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വീട് വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
രാവിലെ 8.30 ന് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് വൈകിട്ട് അഞ്ച് മണിക്കാണ് സമാപിക്കുക. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് മന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.
എല്ലാ വാദങ്ങളെയും ഖണ്ഡിച്ച് തഎളിവുകള്‍ നിരത്തി മന്ത്രി ജലീലും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ രാജിയാണ് ഇവരുടെ ആവശ്യം. വിവാദം പുകയുന്നതിനിടെ അദീബ് രാജിവെച്ചിരുന്നു.