തൃശ്ശൂര്‍: തീവണ്ടിയിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി റെയില്‍വേ ജീവനക്കാര്‍. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പരിസരത്താണ് കഴിഞ്ഞ ദിവസം നായയെ തീവണ്ടിയിടിച്ച് പിന്കാല് ചതഞ്ഞനിലയില്‍ കണ്ടത്.
വിവരമറിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെ കമേഴ്സ്യല്‍ സൂപ്രണ്ട് ടി. ശിവകുമാര്‍, ട്രാഫിക് അസിസ്റ്റന്റ് അഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നായയെ പ്ലാറ്റ്ഫോമിലെത്തിച്ച് പരിചരിച്ചു. പിന്നീട് ആളൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ജോണ്‍ കണ്ടംകുളത്തി റെയില്‍വേ സ്റ്റേഷനിലെത്തി ചികിത്സ നല്കി.
Read Also: ഇനി മോഡി- കെജരിവാള്‍ പോരാട്ടം: ആപ്പിന്റെ അടുത്ത ലക്ഷ്യം ഗുജറാത്ത്
തുടര്‍ചികിത്സയ്ക്കായി അടുത്ത ദിവസം മണ്ണുത്തി വെറ്ററിനറി കോളേജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Discussion about this post