സംസ്ഥാന ബജറ്റ്: സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനം ലക്ഷ്യം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം സംസ്ഥാന ബജറ്റ് ഇന്ന് 9 മണിക്ക് അവതരിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് രൂപം നല്‍കിയിരിക്കുന്നത്.

. കേന്ദ്ര വിഹിതത്തിലുണ്ടാകുന്നത് വന്‍ കുറവ്, റവന്യൂ വരവിലും മെച്ചമില്ല, ജൂണ്‍ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരവുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനില്‍ക്കാന്‍ ബജറ്റില്‍ എന്തു ചെയ്യുമെന്നാണ് കേരളം കാത്തിരിക്കുന്നത്. ചെലവുകള്‍ കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ വരുമാനം ഉയര്‍ത്തുക എന്നതാണ് സംസ്ഥാനത്തിന് മുന്നിലെ മാര്‍ഗം.

അതിനാല്‍ വരുമാന വര്‍ധനവിനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും ഭൂമിയുടെ ന്യായ വിലയും വര്‍ധിപ്പിച്ചേക്കും. ഭൂമിയുടെ ഉപയോഗം അനുസരിച്ച് ഭൂനികുതി പരിഷ്‌കരിക്കുന്നതും പരിഗണനയില്‍ ഉണ്ട്. മറ്റുള്ള നികുതികള്‍ തത്കാലം വര്‍ധിപ്പിച്ച് ജനങ്ങളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയില്ല. പകരം നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കും.

സാധാരണ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടുള്ളതാണ് ബജറ്റ്. കേരളത്തെ കൂടുതല്‍ മുന്നോട്ടുനയിക്കുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. കൃഷി, വ്യവസായം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചു ചാട്ടമുണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികള്‍ രൂപപ്പെടുത്തണം. നല്ല മണ്ണും ജലവും വെളിച്ചവും തൊഴില്‍ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുന്‍ഗണന.

കെഎന്‍ ബാലഗോപാലിന്റെ രണ്ടാം ബജറ്റാണിത്. കഴിഞ്ഞ തവണ അവതരിപ്പിച്ച ആദ്യ ബജറ്റ് മുന്‍മന്ത്രി തോമസ് ഐസകിന്റെ ബജറ്റിന്റെ അനുബന്ധമായിരുന്നു. അതിനാല്‍ ബജറ്റ് അവതരണത്തിന് ദൈര്‍ഘ്യം വളരെ കുറവായിരുന്നു. എന്നാല്‍ ഇത്തവണ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ബജറ്റ് അവതരണം നീളും.

കേരളത്തെ കൂടുതല്‍ മുന്നോട്ടുനയിക്കുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. കൃഷി, വ്യവസായം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചു ചാട്ടമുണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികള്‍ രൂപപ്പെടുത്തണം.

നല്ല മണ്ണും ജലവും വെളിച്ചവും തൊഴില്‍ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുന്‍ഗണന. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

Exit mobile version