തിരുവനന്തപുരം: ബാലുശേരി എംഎൽഎ കെഎം സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം നടത്തി.
ലളിതമായ ചടങ്ങുകളോടെ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിലാണ് നടത്തിയത്. അടുത്ത ബന്ധുക്കളും മുതിർന്ന നേതാക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്.
കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളിൽ സഹപ്രവർത്തകരായിരുന്നു ഇരുവരും. നിരവധി പേർ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.
സച്ചിൻ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്.
ബാലസംഘം എസ്.എഫ്.ഐ കാലഘട്ടം മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു. ഈ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ; ‘ജന ഗണ മന’ ഏപ്രിൽ 28ന് പ്രദർശനത്തിനെത്തും
ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാദിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്.
Discussion about this post