ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവം; കേസുകളുടെ എണ്ണം കൂടി, അന്വേഷണം മുറുകി! ഒളിവിൽ പോയ കൊച്ചിയിലെ ടാറ്റൂ ഉടമ കീഴടങ്ങി, അറസ്റ്റ്

Sexual abuse | Bignewslive

കൊച്ചി: ടാറ്റു ചെയ്യാൻ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ടാറ്റു പാർലർ ഉടമ അറസ്റ്റിൽ. കേസിൽ പരാതിക്കാരുടെ എണ്ണം കൂടിയതിനാലും കേസിന്റെ അന്വേഷണം മുറുകിയതിനും പിന്നാലെ പാർലർ ഉടമ പിഎസ് സുജീഷ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ സുജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

“പെട്ടന്ന് പെട്രോള്‍ നിറച്ചോളൂ, തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണ് ” – രാഹുല്‍ ഗാന്ധി

രാത്രിയോടെ സുജീഷിനെ ചേരാനല്ലൂർ സ്റ്റേഷനിൽ എത്തിച്ചു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുജീഷിനെതിരെ ആറ് യുവതികളാണ് പരാതി നൽകിയത്. സ്വകാര്യസ്ഥലത്ത് ടാറ്റു ചെയ്യാൻ വന്ന യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം ഉയർന്നതോടെയാണ് സംഭവം വിവാദമായത്.

തുടർന്ന് കൂടുതൽ യുവതികൾ സുജീഷിനെതിരേ രംഗത്തുവരികയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ആറ് ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ചേരാനെല്ലൂരിലെ ടാറ്റു സ്റ്റുഡിയോയിൽ ശനിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു. സി.സി.ടി.വി. യുടെ ഡി.വി.ആർ., കംപ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. പരാതികൾ വന്നതോടെ ടാറ്റു പാർലർ പൂട്ടിച്ചു. ഇവിടെയുണ്ടായിരുന്ന ജീവനക്കാരുടെയും ആർട്ടിസ്റ്റുകളെയും ചോദ്യം ചെയ്ത് വരികയാണ്.

ആറുമാസം മുമ്പ് പീഡനത്തിനിരയായ യുവതിയാണ് ആദ്യം പരാതി നൽകിയത്. മറ്റു പീഡനങ്ങൾ രണ്ടുവർഷം മുമ്പ് നടന്ന സംഭവങ്ങളാണ്. ഇതിനാൽത്തന്നെ മതിയായ തെളിവുകൾ ശേഖരിക്കുക എന്നതും പോലീസിന് കനത്ത വെല്ലുവിളിയാണ്. നാല് കേസുകൾ പാലാരിവട്ടം സ്റ്റേഷനിലും രണ്ട് കേസുകൾ ചേരാനെല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Exit mobile version