പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം :പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് തച്ചൻകോട് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പെൺകുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത് പെൺകുട്ടി ഇടയ്ക്കിടെ സ്‌കൂളിൽ ഹാജരാകാത്തതിൻറെ കാരണം തേടി അധ്യാപകർ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് പീഡനക്കാര്യം പുറത്ത് വന്നത്

ഹാജരാകാത്ത ദിവസങ്ങളിലും സ്‌കൂളിലേക്കെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നുവെന്ന് രക്ഷാകർത്താക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം ലഭിച്ചത്. സ്‌കൂൾ അധികൃതർ നെടുമങ്ങാട് പൊലീസിലും പെൺകുട്ടിയുടെ രക്ഷാകർത്താക്കളെയും വിവരം അറിയിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ല

ആര്യനാട് കെ.എസ്.ഇ.ബി ഓഫീസിലെ കരാർ ജീവനക്കാരനായ അക്ഷയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് മനസ്സിലാക്കി.സ്‌കൂളിൽ പോകാനായി ഇറങ്ങിയ കുട്ടിയെ പ്രതി പല ദിവസങ്ങളിലായി മലയടി ചിറ്റിപ്പാറയിലും അരുവിക്കര ഡാമിൻറെ ആളൊഴിഞ്ഞ പ്രദേശത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി. പോക്‌സോ വകുപ്പ് ചുമത്തി നെടുമങ്ങാട് സി.ഐ സന്തോഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Exit mobile version