എംഎൽഎ സച്ചിന്റെയും മേയർ ആര്യയുടെയും വിവാഹനിശ്ചയം ഇന്ന് എകെജി സെന്ററിൽ

തിരുവനന്തപുരം: ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. രാവിലെ 11ന് എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയം.

ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്. ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

സച്ചിൻ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്.

രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്.ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം

 

Exit mobile version