കല്ലമ്പലം: നിയമം കർശനമാക്കിയാലും അനുസരിക്കില്ല എന്ന പാതയിലാണ് പകുതി ജനങ്ങളും. എന്നാൽ നിയമം ലംഘിക്കുന്നവരെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് വിടുന്ന പുതിയ ശിക്ഷാ നടപടി കൈകൊണ്ടിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹന അപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിൽ വകുപ്പ് പരിശോധന ശക്തമാക്കി. ഈ പരിശോധനയിൽ കുടുങ്ങിയവരെ കൊണ്ടാണ് പ്രതിജ്ഞ ചൊല്ലിച്ച് വിടുന്നത്.
ഒടുവിൽ ആ നിശബ്ദത ഭേദിക്കുന്നു; നാൻ നേരിട്ട അതിക്രമത്തെ പറ്റി പൊതുമധ്യത്തിൽ സംസാരിക്കാനൊരുങ്ങി ഭാവന
വർക്കല, കല്ലമ്പലം മേഖലകളിൽ ഇരുചക്ര വാഹന സുരക്ഷ മുൻ നിർത്തി നടത്തിയ മിന്നൽ പരിശോധനയിൽ മുന്നൂറോളം കേസുകളാണ് എടുത്തത്. ഒരു മാസത്തിനുള്ളിൽ കല്ലമ്പലം ദേശീയപാതയിലും വർക്കല മേഖലയിലും വിവിധ അപകടങ്ങളിൽ എട്ടു പേരാണ് മരിച്ചത്. ഇതിൽ ആറ് അപകടങ്ങളിലും ഇരുചക്രവാഹന യാത്രക്കാരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ ആയവർ മുപ്പതിലേറെ പേരാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പരിശോധനയും കർശനമാക്കിയത്.
ദേശീയപാതയിലും മറ്റും അടുത്ത സമയത്ത് നടന്ന അപകടങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമാണ് പരിശോധനയെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ലൈസൻസ്, ഇൻഷൂറൻസ് എന്നിവയില്ലാത്ത വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാത്തവരും ട്രിപ്പിൾ യാത്രക്കാരും പിടിയിലായി. നമ്പർ പ്ലേറ്റ് ഇല്ലാതെ അപകടകരമായി വാഹനം ഓടിച്ചവരും ഇക്കൂട്ടത്തിലുണ്ട്.