യുക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതോടെ നിരവധി ഇന്ത്യക്കാരാണ് യുദ്ധഭൂമിയിൽ കുടുങ്ങിയത്. കേന്ദ്ര സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം വഴി നിരവധി ഇന്ത്യക്കാരാണ് സുരക്ഷിതമായി നാട്ടിലെത്തുകയും ചെയ്തു. ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിലൂടെ നിരവധി മലയാളികളും നാട്ടിലെത്തിയിരുന്നു.
യുദ്ധം രൂക്ഷമായ കിയവിൽ നിന്ന് പൂർണഗർഭിണിയായ ഭാര്യക്കൊപ്പം സുരക്ഷിതമായി പോളണ്ടിലെത്തിയ മലയാളി യുവാവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒരുപോറൽ പോലും ഏൽക്കാതെ ഭാര്യയെ സുരക്ഷിതമായി എത്തിക്കാൻ സാധിച്ച രക്ഷാദൗത്യത്തിന് നന്ദിയായി ജനിക്കാനിരിക്കുന്ന കുഞ്ഞിന് ‘ഗംഗ’ എന്ന് പേരിടുമെന്നാണ് മലയാളിയായ അഭിജിത്തും ഭാര്യ നീതുവും പറയുന്നത്
ഈ വരുന്ന മാർച്ച് 26 നാണ് നീതുവിന്റെ പ്രസവ തീയതി പറഞ്ഞിരിക്കുന്നത്. ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ ഇന്ത്യയുടെ ആരംഭിച്ച രക്ഷാപ്രവർത്തനത്തിന്റെ പേരായ ‘ഗംഗ’ എന്ന് കുഞ്ഞിടാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന്’ അഭിജിത്ത് എ.എൻ.ഐയോട് പറഞ്ഞു. കിയവിൽ റെസ്റ്റോറന്റ് നടത്തുകയായിരുന്നു അഭിജിത്ത്. യുദ്ധം തുടങ്ങിയത് മുതൽ ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെടാനുള്ള വഴി നോക്കുകയായിരുന്നു. ലിവിവിൽ ഗർഭിണിയായ യുവതി അതിർത്തി കടക്കാൻ സഹായത്തിന് കാത്തുനിൽക്കുന്നുവെന്ന വാർത്ത രണ്ടുദിവസം മുമ്പ് പുറത്ത് വന്നിരുന്നു. ഇത് ശ്രദ്ധയിയിൽ പെട്ടതോടെയാണ് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷപ്പെടുത്തി സുരക്ഷിതമായി ഇരുവരും പോളണ്ടിൽ എത്തിയത്.
केरल के अभिजीत अपनी होने वाले बच्चे का नाम #Ganga रखेंगे क्योंकि #Kyiv में फंसे उनकी और उनकी 9 महीने की गर्भवती पत्नी की जान #OperationGanga की वजह से बची और वो भारत स्वस्थ लौट पाए। इनकी पत्नी अभी अस्पताल में स्वस्थ हैं। @narendramodi @Gen_VKSingh @JM_Scindia pic.twitter.com/eXS2jJzlh1
— Aman Chopra (@AmanChopra_) March 4, 2022
അഭിജിത്തിന്റെ ഭാര്യ നീതു ഇപ്പോൾ പോളണ്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ‘എന്റെ ഭാര്യ പോളണ്ടിൽ ആശുപത്രിയിലാണ്. ഭാര്യയുടെ മെഡിക്കൽ സുരക്ഷാ കാരണങ്ങളാലാണ് അവൾക്ക് പോളണ്ടിലെ ആശുപത്രിയിൽ കഴിയേണ്ടിവരുന്നത്. ഭാര്യ ആരോഗ്യവതിയാണ്. താൻ ഇന്ത്യയിലേക്ക് വരികയാണെന്നും’ അഭിജിത്ത് പറഞ്ഞു. കിയവിൽ നിന്ന് പോളണ്ടിലെ റസെസോയിലെത്താൻ ഒരു രൂപപോലും ഞാൻചെലവഴിച്ചിട്ടില്ലെന്നും അഭിജിത്ത് പറയുന്നു. പോളണ്ടിലെ ഇന്ത്യൻ എംബസി ഒരുക്കിയ ഷെൽട്ടർ റൂമിലായിരുന്നു അദ്യം എത്തിയത്. പിന്നീടാണ് റസെസോവിൽ പോയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഓപ്പറേഷൻ ഗംഗയ്ക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിനും മറ്റുള്ളവർക്കും ചെയ്ത സഹായത്തിന് നന്ദി. ഒരുപാട് വിദേശികൾ യുക്രൈനിൽ ഇപ്പോഴും സഹായത്തിനായി കേഴുമ്പോഴാണ് ഇന്ത്യ ഇവിടെ ഞങ്ങളെ രക്ഷപെടുത്തുന്നത്’, അഭിജിത്ത് പറയുന്നു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.