‘ചന്തു ചതിയനല്ല’ കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമക്ക് തിരിച്ചു നൽകി ഈ ചെറുപ്പക്കാരൻ, പേഴ്സിൽ 12,500 രൂപയും എടിഎം കാർഡും മറ്റ് രേഖകളും, നന്ദിയോടെ മുനീബ്

വിദ്യാനഗർ: വീണുകിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി കോപ്പ പുതുമണ്ണ് കോളനിയിലെ ചന്തു എന്ന് അറിയപ്പെടുന്ന പി.രാമചന്ദ്ര. കോപ്പ തൻബിഹുൽ ഇസ്‌ലാം സെൻട്രൽ സ്കൂളിലെ വാൻ ഡ്രൈവറാണ് രാമചന്ദ്ര.

യുക്രൈനിൽ താത്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു

വീണുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് ആണ് വിദ്യാനഗർ പോലീസ് സ്റ്റേഷൻ വഴി ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്. വെള്ളിയാഴ്ച വൈകീട്ട് എരിയാൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തുനിന്നാണ് രാമചന്ദ്രക്ക് പഴ്സ് കിട്ടിയത്.

പണവും എ.ടി.എം. കാർഡുകൾ, അധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആരോഗ്യ കാർഡ്, സൗദിയിലെ ഇക്കാമ കാർഡ് തുടങ്ങിയവയും കളഞ്ഞു പോയ പേഴ്സിൽ ഉണ്ടായിരുന്നു.  തുടർന്ന് രാമചന്ദ്ര എ.എസ്.ഐ. പി.വിശാലാക്ഷന് കൈമാറി. അന്വേഷണത്തിൽ എരിയാലിലെ പി.എം.അബ്ദുൾ മുനീബിന്റെ പഴ്‌സാണെന്ന് മനസ്സിലായി. സ്റ്റേഷനിലെത്തിയ മുനീബിന് രാമചന്ദ്ര പഴ്‌സ് കൈമാറി.

ചെങ്കള പഞ്ചായത്ത്. അംഗം ഫാത്തിമത്ത് ഷർഫു ഷൗക്കത്ത്, എസ്.ഐ. കെ.പ്രശാന്ത്, എ.എസ്.ഐ. പി.വിശാലാക്ഷൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പേഴ്‌സ് കൈമാറിയത്. നിരവധി പേർ രാമചന്ദ്രക്ക് അഭിനന്ദനങ്ങൾ നേർന്നു.

Exit mobile version