കെഎസ്ആര്‍ടിസിയുടെ പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളെത്തി: അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണി പോകും

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വ്വീസ് നടത്തിപ്പിനായി കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും.

അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോള്‍വോയുടെ സ്ലീപ്പര്‍ ബസാണിത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച സ്ലീപ്പര്‍ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് കെഎസ്ആര്‍ടിസിക്ക് കൈമാറിയത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോഗിച്ച് നിര്‍മ്മിച്ച ബസുകളാണ് ഇത്.

ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. ദീര്‍ഘദൂര ബസുകള്‍ക്കായി കെഎസ്ആര്‍ടിസി രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന വ്യവസ്ഥകളുള്ളത്.

കെഎസ്ആര്‍ടിസി മുന്‍പ് പുറത്തിറക്കിയ 18 സ്‌കാനിയ ബസുകള്‍ ഇടിച്ചു ചിലത് നശിച്ചുപോകുന്ന സ്ഥിതിയിലെത്തിയിരുന്നു. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം നല്‍കും.

ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.

കൂടാതെ അശോക് ലൈലാന്റ് കമ്പനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എസി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആര്‍ടിസിക്ക് ലഭിക്കും. കെഎസ്ആര്‍ടിസി – സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കും.

ഏഴ് വര്‍ഷം കഴിഞ്ഞ കെഎസ്ആര്‍ടിസിയുടെ 704 ബസുകള്‍ക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ നടത്തിപ്പിനായി കെഎസ്ആര്‍ടിസി ആരംഭിച്ച കെ-സ്വിഫ്റ്റ് കമ്പനിക്കാണ് സര്‍വീസുകളുടെ ചുമതല.

ആദ്യമായാണ് കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്. അശോക് ലൈലന്‍ഡിന്റെ 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളും രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. സമീപഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും. ഇതോടെ ദീര്‍ഘദൂര യാത്ര നടത്തുന്നവരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Exit mobile version