പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനൊപ്പം ഹിമാലയ യാത്രയ്ക്കൊരുങ്ങി പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ
ബോബി ചെമ്മണൂര്‍. മലമ്പുഴയിലെത്തി ബാബുവിനെ നേരില്‍ കണ്ട് അഭിനന്ദിച്ചാണ് ബോബി ചെമ്മണൂര്‍ ഹിമാലയ യാത്രയുടെ കാര്യം വെളിപ്പെടുത്തിയത്. കൂടാതെ
ബാബുവിന് സ്വര്‍ണ നാണയം സമ്മാനിക്കുകയും ചെയ്തു.
”നേരത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. കാണാമെന്ന് പറയുകയും ചെയ്തിരുന്നു. നേരില്‍ കാണാനായതില്‍ സന്തോഷം…” ബോബി ചെമ്മണൂരിനെ കണ്ട
സന്തോഷം പങ്കുവച്ച് ബാബു പറഞ്ഞു.
ബാബു ഒരു സുഹൃത്ത് വഴിയാണ് എന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ബോചെ പറഞ്ഞു. എന്നാല്‍, ഇങ്ങോട്ട് വരേണ്ടതില്ല, അങ്ങോട്ട് വന്നു കണ്ടോളാമെന്നു പറയുകയായിരുന്നു. ബാബു ഇപ്പോള്‍ ഒരു താരമായി മാറിയിരിക്കുകയല്ലേയെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലുള്ള ബോബി ഹിമാലയം കയറാനുള്ള അനുമതിയും പാസ്പോര്‍ട്ടും മറ്റു കാര്യങ്ങളും ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ബാബു പറഞ്ഞു. ഹിമാലയന്‍ യാത്രയില്‍ തന്റെ കൂടെ ചേരാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റും ശരിയാക്കി വരികയാണ്. ആ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴുള്ളതെന്നും ബാബു പറഞ്ഞു.
ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നൂറുശതമാനം അതു കിട്ടുമെന്ന ഉറപ്പില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചാല്‍ അതു നേടിയിരിക്കുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു.
ബാബു അതിന്റെ തെളിവാണ്. മരണം മുന്പില് കണ്ടിട്ടിട്ടും നൂറുശതമാനം പ്രതീക്ഷയോടെ, രക്ഷപ്പെടുമെന്ന വിശ്വാസത്തോടെ കാത്തിരുന്നതിന്റെ ഫലമാണ് ബാബുവിന്റെ രക്ഷപ്പെടല്‍. വലിയ പ്രതിസന്ധി ഘട്ടത്തിലും പിടിച്ചുനിന്നതു തന്നെയാണ് വലിയ സാഹസികത. ബാബുവിന്റെ അടുത്ത യാത്രയില്‍ കൂടെ താനുമുണ്ടാകുമെന്നും ബോചെ വെളിപ്പെടുത്തി.
Discussion about this post