മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഓണ്‍ ദ സ്‌പോട്ട് സസ്പെന്‍ഷന്‍. അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
‘ഓണ്‍ ദ സ്പോട്ട് ലൈസന്‍സ് സസ്പെന്‍ഷനാ… ചെന്നിട്ട് അപ്പോ ഇറങ്ങിക്കോണം…” മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ നടപടിയെടുത്ത ശേഷം പ്രതികരിച്ചു. മാതൃകാപരമായിട്ടാണ് നടപടി, വലിയൊരു അപകടത്തിന് കാരണമാകുമായിരുന്ന സംഭവമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് വിദ്യാര്‍ഥി രക്ഷപ്പെട്ടത്. കൂടാതെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫൈന്‍ അടച്ച് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഗവണ്മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനി ബസില്‍ നിന്ന് തെറിച്ചുവീണത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയതിനു ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ആണ് മുന്‍വശത്തെ വാതിലില്‍ നിന്ന് വിദ്യാര്‍ഥിനി പുറത്തേക്ക് വീണത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്ന് വിലയിരുത്തിയാണ് നടപടി. ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കില്ല, തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കിലെ സ്‌കൂള്‍ പരിസരങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Discussion about this post