കണ്ണൂര്‍: കണ്ണൂരില്‍ ഏണസ്റ്റോ ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര പങ്കെടുക്കാനിരുന്ന പരിപാടികള്‍ മാറ്റിവച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോ. അലൈഡയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് പരുപാടി മാറ്റിവച്ചത്.
ഈ മാസം 29ന് നായനാര്‍ അക്കാദമിയില്‍ നടത്താനിരുന്ന സമത പുസ്തക പ്രകാശനവും ക്യൂബന്‍ ഐകദാര്ഢ്യസമ്മേളനവുമാണ് ഡോ. അലൈഡ എത്തില്ലെന്ന് അറിയിച്ചതോടെ മാറ്റി വച്ചത്.