കൊച്ചി: മണ്ണാർക്കാട് സ്വദേശിയായ യുവാവ് ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോയിലധികം വരുന്ന സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. എയ്ഡ് പോസ്റ്റിലെ പോലീസുകാരന് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടാൻ കാരണമായത്.
മസ്ക്കറ്റിൽ നിന്നെത്തിയ യാത്രക്കാരൻ മണ്ണാർക്കാട് സ്വദേശി കളരിക്കൽ രമേശാണ് ശരീത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്തിയത്. ഉരുളയുടെ രൂപത്തിലായിരുന്നു സ്വർണം ശരീരത്തിൽ സൂക്ഷിച്ചിരുന്നത്. നാല് സ്വർണ ഉരുളകളാണ് കണ്ടെടുത്തത്.
വിമാനമിറങ്ങിയ ശേഷം കസ്റ്റംസ് പരിശോധന പൂർത്തിയാക്കി വിമാനത്താവള ടെർമിനലിന് പുറത്ത് ഇറങ്ങിയ ശേഷമാണ് പോലീസ് ഇയാളിൽ നിന്നും സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ലഗേജുമായി ടെർമിനലിനു പുറത്ത് എത്തിയ രമേശിനെ സംശയത്തെ തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
സംഭവത്തിൽ രമേശനെ കൂട്ടിക്കൊണ്ടുപോയി സ്വർണ്ണവുമായി മടങ്ങാനെത്തിയ താമരശേരി കൈതപ്പൊയിൽ സ്വദേശി അബ്ദുറഹിമാനും പിടിയിലായി. കൂട്ടിക്കൊണ്ടു പോവാനെത്തിയ കാറും പിടിച്ചെടുത്തു.
Discussion about this post