മറ്റൊരു സ്ത്രീയുമായി ബന്ധം, തന്നെ ഒഴിവാക്കാൻ ശ്രമിച്ചു; ഭർത്താവിന്റെ തലയിൽ സിമന്റ് ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി, ശേഷം മക്കളെയും കൂട്ടി ഉത്സവത്തിന് പങ്കെടുത്ത് സൗമ്യ!

തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് മരിച്ചത്. സംഭവത്തിൽ ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പാലോട് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശഏഷം യുവതി മക്കളെയും കൂട്ടി ഉത്സവത്തിനും പോയിരുന്നു.

‘ഇന്‍സ്റ്റയില്‍ തള്ളുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പാഠം’: വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിന് പിന്നാലെ സൈബര്‍ ആക്രമണം

ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് അടിച്ചു കൊലപ്പെടുത്താൻ കാരണമെന്ന് യുവതി പോലീസിനോട് വെിളിപ്പെടുത്തി. വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്റെ തലയിൽ സിമൻറ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു.

ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ സമീപത്ത് കിടന്ന ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.

തിരികെ എത്തിയപ്പോഴാണ് പിതാവ് മരിച്ച് കിടക്കുന്നത് കുട്ടികൾ കണ്ടത്. ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Exit mobile version