തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇക്കുറി വിഎസ് അച്യുതാനന്ദന് പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഎസ്സിന്റെ മകന് വി.എ. അരുണ്‍കുമാര്‍.
സമ്മേളനങ്ങള്‍ വിഎസിന് എന്നും സന്തോഷവും ആവേശവുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇത്തവണ യാത്ര സാധിക്കാതെയായി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വിഎസ്സിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നിന് (ചൊവ്വ) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യും. 4ന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
Discussion about this post