കൊച്ചി: ഉക്രൈനിൽ റഷ്യൻ അധിനിവേശത്തിൽ കുടുങ്ങി പോയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനമാണ് കൊച്ചിയിലെത്തിയത്. മുംബൈയിൽ നിന്ന് ഇനിയും രണ്ട് വിമാനങ്ങൾ വരാനുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായിട്ട് തങ്ങളെ നാട്ടിലെത്തിച്ചെന്നു വിദ്യാർത്ഥികൾ പ്രതികരിച്ചു. കുറേ വിദ്യാർത്ഥികൾ ഇനിയും റൊമാനിയൻ ബോർഡറിൽ കുടുങ്ങിക്കിടക്കുകയാണ്. യുക്രൈൻ ബോർഡറിൽ ഇപ്പോൾ വലിയ പ്രശ്‌നമാണ് പ്രശ്നമാണ് നടക്കുന്നത്. വലിയ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്ന്. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് വിദ്യാർത്ഥികൾ വരുന്നതെന്നും ഇവർ പ്രതികരിച്ചു.
ALSO READ- വരന് മാനസികപ്രശ്‌നമെന്ന് ആരോപണം; വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി വധു, വിവാഹം മുടങ്ങി
ബാക്കിയുള്ളവരെ കാര്യം ആലോചിച്ച് സന്തോഷിക്കാൻ പറ്റുന്നില്ല, എന്നാൽ ഇവിടെ തിരിച്ചെത്താൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്ന് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി മുംബൈയിൽ എത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു കൊച്ചിയിൽ എത്തിച്ചത്.
Discussion about this post