കൊച്ചി: കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. നാളെ മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ജീവനക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്.
കഴിഞ്ഞ 17 മുതലാണ് കേരള ഗ്രാമീണ്‍ബാങ്കിലെ ഒരു വിഭാഗം ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
സമരത്തെ തുടര്‍ന്ന് കെജിബിയുടെ സംസ്ഥാനത്തെ 600ലേറെ ശാഖകളും പത്ത് റീജണല്‍ ഓഫീസുകളും അടഞ്ഞുകിടന്ന് പണമിടപാടുകള്‍ പൂര്‍ണമായി സ്തംഭിപ്പിച്ചു. ബാങ്കിന് കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇടതുഅനുകൂല സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്
Discussion about this post