തിരുവനന്തപുരം: ഡോക്ടര്‍ പഠനത്തിന് കാലെടുത്ത് വയ്ക്കുമുമ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ട് അനുഗ്രഹം വാങ്ങി വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി.
എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒന്‍പതാം റാങ്കാണ് ഉണ്ണി നേടിയത്.
നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാന്‍ ഉണ്ണി തിരുവനന്തപുരത്തെത്തിയത്. ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു.
ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരന് കൂടിയാണ്. ഉണ്ണിയ്ക്ക് മന്ത്രി വീണാ ജോര്‍ജ് എല്ലാ ആശംസകളും നേര്‍ന്നു. ഉണ്ണിയുടെ പ്രയത്നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
Discussion about this post