കോഴിക്കോട്: മകളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തി വന്ന അന്വേഷണത്തിനിടെ ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരായി തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗം ശ്രീലക്ഷ്മി കൃഷ്ണ. കൂടാതെ സിപിഎം പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി രാജിവെയ്ക്കുകയും ചെയ്തു.
“അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ക്ക് മാപ്പ് തരണം” : പ്രചരണവേദിയില്‍ ഏത്തമിട്ട് ബിജെപി എംഎല്‍എ
ശാഖ മുൻ മുഖ്യശിക്ഷകായ യുവാവിനെയാണ് ശ്രീലക്ഷ്മി ജീവിതപങ്കാളിയാക്കിയത്. യുവതിയെ കാണാതായതിനെ തുടർന്ന് കഴിഞ്ഞദിവസം വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരും പയ്യോളി പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഇതിനുപിന്നാലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി ശ്രീലക്ഷ്മി ത്#റെ രാജി സമർപ്പിച്ചത്.
കഴിഞ്ഞദിവസമാണ് കണ്ണൂർ ഇരിട്ടിയിലെ ആർ.എസ്.എസ്. 2020-ലെ തെരഞ്ഞെടുപ്പിൽ 526 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീലക്ഷ്മി അഞ്ചാംവാർഡായ പള്ളിക്കര സൗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞദിവസം ഇവർ രാജി സമർപ്പിച്ചതോടെ പള്ളിക്കര സൗത്തിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങിയിരിക്കുകയാണ്. തിക്കോടി പഞ്ചായത്തിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. അതിനാൽതന്നെ ശ്രീലക്ഷ്മിയുടെ രാജിയും വിവാഹമൊന്നും എൽഡിഎഫിന് ഭീഷണിയാകില്ല.
Discussion about this post