കൊവിഡ് എല്ലാം തകർത്തു; ഏഴാറ്റുമുഖത്ത് റോഡ് സൈഡിൽ ആർക്കും വേണ്ടാതെ മഴയും വെയിലും കൊണ്ട് മാതാ ജെറ്റ്; ‘തണ്ണീർ മത്തനിലെ’ ബസ് കാണുമ്പോൾ ചെറിയൊരു വിഷമം

Matha Jet Bus | Bignewslive

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന കൊച്ചി ചിത്രത്തിലെ മാതാ ജെറ്റ് ബസ് മലയാളികൾക്ക് സുപരിചിതമാണ്. യഥാർഥത്തിൽ ചാലക്കുടി അതിരപ്പിള്ളിപുളിയിലപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ബസായിരുന്നു മാതാജെറ്റ്. ചാലക്കുടിക്കാരുടെ മാത്രമല്ല, സിനിമയിലൂടെ പ്രേക്ഷകരുടെയാകെ മാതാജെറ്റായി മാറിയ ബസിന്റെ ഇന്നത്തെ അവസ്ഥ പങ്കുവെയ്ക്കുകയാണ് നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്.

ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ചാലക്കുടിക്കാരുടെ സ്വന്തം ‘മാതാ ജെറ്റ്’. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിൽ ഭാഗമായി, സിനിമയിലെ ജെയ്‌സൻ പറയുന്ന ‘സസ്‌പെൻഷൻ പോരാ… തല്ലിപ്പൊളി വണ്ടിയാണ്… മാതാ ജെറ്റ് വിളിക്കായിരുന്നു’ എന്ന ഹിറ്റ് ഫെയിമായ ബസ്… മാതാ ജെറ്റിന്റെ ഡ്രൈവറായി. ഞാനും… ഒന്നു മിന്നിയാരുന്നു….. എന്നാൽ കോവിഡിന്റെ വരവോട് കൂടി എല്ലാം തകർന്നു. ഓട്ടം അവസാനിപ്പിച്ചു ഏഴാറ്റുമുഖത്ത് റോഡ് സൈഡിൽ ആർക്കും വേണ്ടാതെ മഴയും വെയിലും കൊണ്ട് കിടക്കുന്ന മാതാ ജെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ചെറിയൊരു വിഷമമെന്ന് താരം കുറിച്ചു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ചാലക്കുടിക്കാരുടെ സ്വന്തം” മാതാ ജെറ്റ്.”..❤️🔥 “തണ്ണീർമത്തൻ ദിനങ്ങൾ” എന്ന സിനിമയിൽ ഭാഗമായി,
സിനിമയിലെ ജെയ്സൻ പറയുന്ന “സസ്‌പെൻഷൻ പോരാ… തല്ലിപൊളി വണ്ടിയാണ്… മാതാ ജെറ്റ് വിളിക്കായിരുന്നു” എന്ന ഹിറ്റ് fame ആയ ബസ്…
മാതാ ജെറ്റിന്റെ ഡ്രൈവറായി. ഞാനും… ഒന്നു മിന്നിയാരുന്നു…..🔥👍😀

❤️എന്നാൽ കോവിഡിന്റെ വരവോട് കൂടി എല്ലാം തകർന്നു ഓട്ടം അവസാനിപ്പിച്ചു ഏഴാറ്റുമുഖത്ത് റോഡ് സൈഡിൽ ആർക്കും വേണ്ടാതെ മഴയും, വെയിലും കൊണ്ട് കിടക്കുന്ന മാതാ ജെറ്റിന്റെ” ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ചെറിയൊരു വെഷമം …

Exit mobile version