തിരുവനന്തപുരം: പത്താം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അപകടത്തിലാണ് ഷമീറിന്റെ കണ്ണിന്റെ കാഴ്ച നഷ്ടമാകുന്നത്. കൗമാരത്തില്‍ കാഴ്ച നഷ്ടപ്പെങ്കിലും ധീരമായി പൊരുതി ഉയര്‍ന്ന യോഗ്യതകള്‍ ഷമീര്‍ സ്വന്തമാക്കി. എന്നാല്‍ അധികാരികള്‍ ഷമീറിന് ജോലി നല്കാന് തയ്യാറായില്ല.
എന്നാല്‍ അന്ധതയെ തോല്‍പ്പിച്ച് ഷമീര്‍ നേടിയത് റാങ്കും, നെറ്റ് യോഗ്യതയുമാണ്. ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും സാമൂഹിക ശാസ്ത്രത്തില്‍ ബിഎഡും എംഎഡും പൂര്‍ത്തിയാക്കിയതിന് പുറമേ നെറ്റ് യോഗ്യതയും ഷമീര്‍ കരസ്ഥമാക്കി.
എന്നാല്‍ ഷമീറിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നത് പിന്നീടാണ്. ഇത്രയും യോഗ്യതയുണ്ടായിട്ടും കാഴ്ചയില്ലെന്ന ഒറ്റ കാരണത്താല്‍ ആരും തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഷമീര്‍ പറയുന്നു. തനിക്ക് അധ്യാപകനായി ജോലി ചെയ്യാനാകുമെന്ന ഉറപ്പുള്ളപ്പോഴും കാഴ്ചയില്ലാത്തയാള്‍ എങ്ങനെ പഠിപ്പിക്കുമെന്ന മുന്‍ വിധിയോടെയാണ് എല്ലാവരും തന്നെ കാണുന്നതെന്ന് ഷമീര്‍ പറയുന്നു.
അനുയോജ്യമായ തസ്തികകളോ മുന്പരിചയമോ ഇല്ലാത്തതിനാലാണ് ഷമീറിന്റെ അപേക്ഷകള്‍ നിരസിക്കുന്നതെന്നാണ് അധികൃതരുടെ വാദം. അവഗണയ്ക്കെതിരെ മന്ത്രിമാര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. അവസരങ്ങള്‍ സൃഷ്ടിക്കേണ്ട അധികാരികള്‍ തന്നെപ്പോലുള്ളവരെ അവഗണിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഷമീര്‍ തുറന്നു പറയുന്നു.
കടപ്പാട് മാതൃഭൂമി ന്യൂസ്
Discussion about this post