കാളികാവ്: പഠിക്കണമെന്ന മോഹം ഉള്ളിൽ പേറി 28കാരനായ വിനീത് കൊടുംകാട്ടിലൂടെ ഇരുഭാഗത്തേയ്ക്കുമായി ഏകദേശം 32 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പതിവിലും അരമണിക്കൂർ വൈകിയാണ് വിനീത് ക്ലാസിലെത്തിയത്. വൈകിയതെന്തെന്ന ചോദ്യത്തിന് വിനീതിന്റെ ഉത്തരംകേട്ട് അധ്യാപകരും വിദ്യാർഥികളും ആദ്യം അമ്പരന്നു. കാരണം പഠനകേന്ദ്രത്തിലേക്കു വരുംവഴി ഒറ്റയാന്റെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാൻ ഓടിമാറുന്നതിനിടെ വീണു. അതാണെന്ന് വിനീത് പറഞ്ഞതോടെ അധ്യാപകർരുടെയും വിദ്യാർത്ഥികളുടെയും ഹീറോയായി മാറി ഈ 28കാരൻ.
കാളികാവ് അഞ്ചച്ചവടി ഗവ. ഹൈസ്കൂളിലെ സാക്ഷരതാമിഷൻ പഠനകേന്ദ്രത്തിലെത്തിലാണ് മൂന്നുമണിക്കൂറോളമെടുത്ത് കൊടുംകാട്ടിലൂടെ വിനീത് പഠിക്കാനായി എത്തുന്നത്. ഹയർസെക്കൻഡറി തുല്യതാ വിദ്യാർഥിയാണ് വിനീത്. സൈലന്റ് വാലി ബഫർസോണിലെ താത്കാലികവാച്ചർ കൂടിയാണ്. ഞായറാഴ്ച ജോലികഴിഞ്ഞ് കുടിയിലേക്കു പോകാതെ നേരെ ക്ലാസിലേക്കു തിരിക്കുകയായിരുന്നു.
കേരള പുറ്റള കോളനിയിലെ താമസക്കാരനായ വിനീതിന് ബസ് കിട്ടുന്നിടത്തേക്കാണ് 16 കിലോമീറ്റർ നടക്കേണ്ടത്. കാട്ടാറിലെ വെള്ളംകുടിച്ച് ആവേശത്തോടെ കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് ഒറ്റയാന്റെ മുന്നിൽപ്പെട്ടത്. ഒറ്റയാൻ പാഞ്ഞടുത്തെങ്കിലും കാട്ടറിവുള്ള വിനീത് മിന്നൽവേഗത്തിൽ ഒഴിഞ്ഞുമാറുകയായിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെ പാറക്കെട്ടിൽത്തട്ടി കാലുമുറിഞ്ഞു. എങ്കിലും യാത്ര മുടക്കാൻ വിനീത് തയ്യാറായിരുന്നില്ല. ഒന്നിനു മുൻപിൽ പതറാതെ വിനീത് ക്ലാസിലെത്തുകയും ചെയ്തു.
5691 പേര്ക്ക് കോവിഡ്, 10,896 പേര് രോഗമുക്തി നേടി
വിനീത് പത്താംതരം ജയിച്ചതും തുല്യതാപരീക്ഷയിലൂടെയാണ്. ആഴ്ചയിലൊരിക്കലുള്ള ഹയർസെക്കൻഡറി ക്ലാസ് വിനീത് മുടക്കാറില്ല. ഭാര്യയും മൂന്നുവയസ്സുള്ള കുഞ്ഞും അടങ്ങുന്നതാണ് വിനീതിന്റെ കൊച്ചു കുടുംബം. ഇപ്പോൾ വിനീതിന്റെ ജോലി സ്ഥിരപ്പെടുത്തണമെന്നാണ് കൂട്ടുകാരുടെയും അധ്യാപകരുടെയും ആവശ്യം.
Discussion about this post