ഇവിടെ പറ്റൂല്ല, കൊണ്ടുപോകണമെന്ന് മകൾ പറഞ്ഞു; വീട്ടിൽ എത്തിയ ശേഷം സന്തോഷവതിയായിരുന്ന അവൾ അവൻ വിളിച്ചതിനു പിന്നാലെ ജീവനൊടുക്കി! ഞെഞ്ചുനീറി പിതാവ് പറയുന്നു

തൃശ്ശൂർ; തൃശൂര്‍ ആറ്റുപ്പുറം സ്വദേശിനിയായ ഫൈറൂസിന്റെ മരണത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.  നരണിപ്പുഴ സ്വദേശി ജാഫറിനെതിരെയാണ്‌ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

മകളുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണു കണ്ടെത്തിയത്.

കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂർണഗർഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തിൽ പ്രതിഷേധം

ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങിമരിച്ചെന്ന് വീട്ടുകാര്‍ പറയുന്നു. മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ജാഫര്‍ വിദേശത്താണ്. ഒന്നര വര്‍ഷം മുൻപാണു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട് ഇവർക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്.

ഗര്‍ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീ‍ഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു. ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഇതിനുശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഫോണിലെ സംഭാഷണങ്ങള്‍ തെളിവായി പൊലീസിന് കൈമാറി. പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ ജാഫർ തയാറായില്ലെന്നും ആരോപണമുണ്ട്.

ഫൈറൂസിന്റെ പിതാവ് പറയുന്നു;

എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവൾ പറഞ്ഞു. ഞങ്ങൾ പോയി കൊണ്ടുവന്നു. അവനോട് ചോദിച്ചപ്പോൾ കൊണ്ടുപൊയ്ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ വിളിക്കും‌. വിഡിയോ കോളിൽ കുഞ്ഞിനെ .  കാണും, ഫോൺ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്..’

Exit mobile version