മലപ്പുറം: വർഷങ്ങളായി എടുക്കുന്ന നിർമൽ ലോട്ടറി തന്നെ ലക്ഷപ്രഭുവാക്കിയതിന്റെ അമ്പരപ്പ് ഇതുവരെ കൂലിതൊഴിലാളിയായ കുട്ടനെന്ന മനോജിന് മാറിയിട്ടില്ല. ‘ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല. നിർമൽ ലോട്ടറിയുടെ വർഷങ്ങളായി ടിക്കറ്റ് എടുക്കുന്നുണ്ട് സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതി.’- കുട്ടന്റെ ആദ്യ പ്രതികരണമിങ്ങനെ.
ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാൻ ഏറെ സമയമെടുത്തെന്നും സ്വന്തമായി കിടപ്പാടം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും കുട്ടൻ പറയുന്നു. നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷമാണ് വെളുത്തോൻ മനോജ് എന്ന കുട്ടന് ലഭിച്ചത്. ലോട്ടറി ഫലം വന്നതിന്റെ തൊട്ടു മുൻപത്തെ ദിവസം വൈകീട്ടാണ് സുഹൃത്ത് സുന്ദരന്റെ അമ്മ ലോട്ടറീസിൽ നിന്നും കുട്ടൻ ടിക്കറ്റെടുക്കുന്നത്.
ALSO READ- വിവാഹദിനത്തിൽ വ്യത്യസ്ഥത വേണം, ഷമോൻ അലീനയ്ക്ക് മിന്നുചാർത്താൻ എത്തിയത് ഹെലികോപ്റ്ററിൽ
ഭാര്യ സിന്ധു, ഒരു വയസ്സുള്ള മകൻ അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. നേരത്തേ ലോട്ടറി ടിക്കറ്റ് വിൽപനയും ഇദ്ദേഹം നടത്തിയിരുന്നു. ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ ഏൽപിച്ചിരിക്കുകയാണ്.
Discussion about this post